അബുദബിയിലെ മിനാ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം; മലയാളികളുടേതുള്‍പ്പെടെ 16 കടകള്‍ കത്തിനശിച്ചു

അബുദബി: അബുദബിയിലെ മിനാ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. മലയാളികളുടേതുള്‍പ്പെടെ 16 കടകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. എന്നാല്‍ ആളപായമില്ല. പുലര്‍ച്ചെ അഞ്ചോടെയാണ് അഗ്‌നിബാധയുണ്ടായത്. അഗ്‌നിശമനസേനയുടെ കര, കടല്‍, വ്യോമ യൂണിറ്റുകളുടെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഡ്രോണുകള്‍ ഉപയോഗിച്ച് കൃത്യമായ സ്ഥലം കണ്ടെത്തിയായിരുന്നു രക്ഷാപ്രവര്‍ത്തനം. സമീപത്തെ കടകളിലേക്കും താമസ സമുച്ചയങ്ങളിലേക്കും തീ പടരുന്നത് തടയാനായതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ സാധിച്ചതായി സിവില്‍ ഡിഫന്‍സ് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ കേണല്‍ താരിഖ് സാലിഹ് അല്‍ ഷരീഫ് പറഞ്ഞു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിലെ സിവില്‍ ഡിഫന്‍സ് ജനറല്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ജാസിം മുഹമ്മദ് അല്‍ മര്‍സൂഖി നേതൃത്വം നല്‍കി.

© 2024 Live Kerala News. All Rights Reserved.