അശ്വാരൂഢ സേനയിലെ ശക്തിമാന്റെ കാല് തല്ലിയൊടിച്ച ബിജെപി എംഎല്‍എ അറസ്റ്റില്‍; കുതിരയുടെ കാല് മുറിച്ചുമാറ്റി

ഡെറാഡൂണ്‍: അശ്വാരൂഢ സേനയിലെ കുതിരയുടെ കാല് തല്ലിയൊടിച്ച ബിജെപി എംഎല്‍എ ഗണേഷ് ജോഷിയെ അറസ്റ്റ് ചെയ്തു. മുസൂറി എംഎല്‍എയായ ഗണേഷ് ജോഷിയും സംഘവുമാണ് മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രക്ഷോഭം നിയന്ത്രിക്കാനെത്തിയ ശക്തിമാന്റെ കാല് തല്ലിയൊടിച്ചത്. കുതിരയുടെ കാലിലേക്കുള്ള രക്തയോട്ടം നിലച്ച അവസ്ഥയിലായതിനാല്‍ ഇന്നലെ രാത്രി തന്നെ കാല് മുറിച്ചുമാറ്റിയിരുന്നു. വ്രണം അഴുകിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ ഇന്നു രാവിലെയ്ക്കുള്ളില്‍ കുതിരയുടെ ജീവന്‍ നഷ്ടമാകുന്ന അവസ്ഥയായിരുന്നു. ഇതാണ് എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാരെ പ്രേരിപ്പിച്ചത്. കുതിരയുടെ കാലൊടിഞ്ഞത് വാര്‍ത്തയായതോടെ സംഭവത്തില്‍ ബിജെപികോണ്‍ഗ്രസ് വാക്‌പോരും ആരംഭിച്ചു. മിണ്ടാപ്രാണിയായ കുതിരയെ ലാത്തിവച്ച് അടിക്കുന്ന ബിജെപിക്കാരുടെ നിഘണ്ടുവില്‍ പോലും സഹിഷ്ണുത എന്ന് വാക്ക് ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ആരോപിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.