ബിജെപി എംഎല്‍എ തല്ലിയൊടിച്ച കുതിരയുടെ കാല്‍ പൂര്‍വസ്ഥിതിയിലാകില്ലെന്ന് ഡോക്ടര്‍മാര്‍; കാല്‍ മുറിച്ചുമാറ്റേണ്ടി വരില്ല

ഡെറാഡൂണ്‍: ബിജെപി എംഎല്‍എ തല്ലിയൊടിച്ച കുതിരയുടെ കാല്‍ പൂര്‍വസ്ഥിതിയിലാകില്ലെന്ന് വെറ്റിനറി ഡോക്ടര്‍മാര്‍. എന്നാല്‍ കാല്‍ മുറിച്ചുമാറ്റേണ്ടി വരില്ല. 10 ഡോക്ടര്‍മാരുടെ നേതൃത്തില്‍ അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയെ തുടര്‍ന്നാണ് ശക്തിമാന്‍ കുതിര സുഖംപ്രാപിച്ചത്. കുതിരയുടെ നില വഷളായതിനെ തുടര്‍ന്ന് കാല് മുറിച്ചു മാറ്റേണ്ടിവരുമെന്ന് കരുതിയിരുന്നെങ്കിലും കാല്‍ മുറിച്ചു മാറ്റേണ്ടതില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മുസൂറി എംഎല്‍എ ഗണേഷ് ജോഷിയും സംഘവുമാണ് മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രക്ഷോഭം നിയന്ത്രിക്കാനെത്തിയ അശ്വാരൂഢ സേനയിലെ കുതിരയുടെ കാല്‍ തല്ലിയൊടിച്ചത്. എന്നാല്‍ കുതിരയെ മര്‍ദിച്ചെന്ന വാര്‍ത്ത ഗണേഷ് ജോഷി നിഷേധിച്ചു. കുതിര തങ്ങളുടെ പ്രവര്‍ത്തകന്റെ മേല്‍ കയറിയെന്നും അയാളിപ്പോള്‍ ആശുപത്രിയിലാണെന്നും ജോഷി പറഞ്ഞു. പൊലീസ് കുതിരയെ കൊണ്ടുവരരുതായിരുന്നു. പൊലീസാണ് കാരണക്കാര്‍, എന്നാണ് ജോഷി പറയുന്നത്.

© 2024 Live Kerala News. All Rights Reserved.