അസഹിഷ്ണുത മിണ്ടാപ്രാണിയോടും; അശ്വാരൂഢ സേനയിലെ കുതിരയുടെ കാല്‍ ബിജെപി എംഎല്‍എ തല്ലിയൊടിച്ചു; വീഡിയോ കാണാം

ഡൊറാഡൂണ്‍; സംഘ്പരിവാറിന്റെ അസഹിഷ്ണുത മിണ്ടാപ്രാണിയോടും. അശ്വാരൂഢ സേനയിലെ കുതിരയുടെ കാല്‍ ബിജെപി എംഎല്‍എ തല്ലിയൊടിച്ചു. മുസൂറി എംഎല്‍എ ഗണേഷ് ജോഷിയാണ് തിങ്കളാഴ്ച മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രക്ഷോഭം നിയന്ത്രിക്കാനെത്തിയ അശ്വാരൂഢ സേനയിലെ കുതിരയുടെ കാല്‍ തല്ലിയൊടിച്ചത്. ഗുരുതരമായി പരുക്കേറ്റ കുതിരയുടെ മുന്‍ കാല്‍ മുറിച്ചുമാറ്റേണ്ടിവരുമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.

പ്രക്ഷോഭത്തിനിടെ നീണ്ട ലാത്തിയുമായി കുതിരയ്ക്ക് നേരെ ഓടിയെടുത്ത എംഎല്‍എ കുതിരയുടെ പിന്‍കാലില്‍ തുടര്‍ച്ചയായി അടിക്കുകയായിരുന്നു. ഇതുകണ്ട് ആവേശം മൂത്ത അണികളും കുതിരയെ മര്‍ദ്ധിച്ചു. കുതിരയുടെ കാലൊടിഞ്ഞത് വാര്‍ത്തയായതോടെ സംഭവത്തില്‍ ബിജെപികോണ്‍ഗ്രസ് വാക്‌പോരും ആരംഭിച്ചു. മിണ്ടാപ്രാണിയായ കുതിരയെ ലാത്തിവച്ച് അടിക്കുന്ന ബിജെപിക്കാരുടെ നിഘണ്ടുവില്‍ പോലും സഹിഷ്ണുത എന്ന് വാക്ക് ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ച അദ്ദേഹം കുതിരയ്ക്ക് ആവശ്യമായ ചികില്‍സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. ബിജെപി എംഎല്‍എയ്ക്കും സംഘത്തിനുമെതിരെ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് കേസെടുത്തു.

 

© 2024 Live Kerala News. All Rights Reserved.