ഉല്ലാസയാത്ര പോകാന്‍ ഗൂഗിളിന്റെ പ്ലാനിംഗ് ടൂള്‍ സഹായിക്കും; വീഡിയോ കാണാം

അവധിക്കാലത്ത് ഉല്ലാസയാത്ര പോകാന്‍ എല്ലാവരും ആഗ്രഹിക്കും. പക്ഷെ എവിടെ പോകുമെന്നായിരിക്കും പിന്നീടുള്ള ചിന്തകള്‍. ഒരുപാട് സ്ഥലങ്ങളുടെ പേരുകള്‍ ആലോചിച്ച് ആകെ കണ്‍ഫ്യൂഷനിലാകും. എന്നാല്‍ ഇനി മുതല്‍ വേവലാതിപ്പെടേണ്ടതില്ല. എവിടെ പോകണമെന്ന് തെരഞ്ഞെടുക്കാന്‍ ഗൂഗിള്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്ന, സുരക്ഷിതമായ സ്ഥലം കണ്ടെത്താനുള്ള വഴികാട്ടിയായിരിക്കും ഗൂഗിള്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന പ്ലാനിംഗ് ടൂള്‍.

സെര്‍ച്ച് എഞ്ചിനില്‍ ഹോംപേജില്‍ സ്ഥലവും ഒപ്പം വെക്കേഷന്‍ അല്ലെങ്കില്‍ ഡെസ്റ്റിനേഷന്‍ എന്ന് ടൈപ്പ് ചെയ്യുക. അപ്പോള്‍ ആ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഓരോന്നായി നിങ്ങളുടെ വിരല്‍ത്തുമ്പില്‍ എത്തും. അവിടെ നിങ്ങള്‍ക്ക് താമസിക്കാനുള്ള ഹോട്ടലുകളുടെയും സന്ദര്‍ശിക്കാനുള്ള സ്ഥലങ്ങളുടെയും വിവരങ്ങള്‍ നല്‍കും. വിദേശ രാജ്യത്താണ് പോകെണ്ടതെങ്കില്‍ വിമാനത്തിന്റെ ടിക്കറ്റ് അടക്കമുള്ള വിവരങ്ങള്‍ ഗൂഗിള്‍ പ്ലാനിംഗ് ടൂളിലൂടെ നിങ്ങള്‍ക്ക് ലഭിക്കും

 

© 2024 Live Kerala News. All Rights Reserved.