ഒട്ടേറെ പുതുമകളുമായി യാഹു എവിയേറ്റ്

2014 ല്‍ ഏറ്റെടുത്തതിന് ശേഷം ഇതാദ്യമായി അടിമുടി മാറ്റങ്ങളുമായി യാദു എവിയേറ്റ്. അവരുടെ തന്നെ സ്‌പേസ് ഫീച്ചറിന് പകരം സ്മാര്‍ട്ട് സ്ട്രീം കാര്‍ഡ് രീതിയ്ല്‍ ഉള്ള ഉള്ളടക്കങ്ങളാണ് പുതിയ സവിശേഷത. ഇത് നിങ്ങളുടെ സ്ഥലം, നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതായിരിക്കും. ഒരുപക്ഷെ ഗൂഗിളിന്റെ ഗൂരിള്‍ നൗ ഫീച്ചറിന് പകരക്കാരന്‍ ആവാന്‍ തന്നെയാവും യാഹുവിന്റെ ശ്രമം.

ഇന്‍ഫോ കാര്‍ഡില്‍ നിങ്ങളുടെ അടുത്തുള്ള ഭക്ഷണശാലകള്‍, പബ്ബുകള്‍, ഷോപ്പുകള്‍, ഇപ്പോള്‍ നടക്കുന്ന ഫുഡ്‌ബോള്‍ മത്സരത്തിന്റെ സ്‌കോര്‍, ഏറ്റവും പുതിയ മ്യൂസിക് ചാര്‍ട്ടുകള്‍ എന്നിവ കാണാന്‍ സാധിക്കും. പക്ഷെ ഇതുവരെയുള്ള പ്രതികരണങ്ങളില്‍ നിന്ന് ഉപയോക്തക്കള്‍ക്ക് ആ മാറ്റത്തെ സ്വീകരിച്ചിട്ടില്ല. മറ്റൊരു ഗൂഗിള്‍ നൗ ഞങ്ങള്‍ക്ക് വേണ്ട എന്നാണ് അവര്‍ അവലോകനങ്ങളില്‍ പറയുന്നത്.

© 2024 Live Kerala News. All Rights Reserved.