സംവിധായകന്‍ സജി പറവൂര്‍ അന്തരിച്ചു; ജനകന്‍ എന്ന ചിത്രം സംവിധാനം ചെയ്തു

തിരുവനന്തപുരം: സംവിധായകന്‍ സജി പറവൂര്‍ അന്തരിച്ചു.പക്ഷാഘാതമാണ് സജിയുടെ മരണ കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞു. മോഹന്‍ലാല്‍സുരേഷ് ഗോപി ചിത്രം ജനകന്റെ സംവിധായകനാണ് സജി പറവൂര്‍. റോഷന്‍ ആന്‍ഡ്രൂസ്‌കുഞ്ചാക്കോ ബോബന്‍ ചിത്രമായ സ്‌കൂള്‍ ബസിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു സജി. മകന്റെ പിറന്നാളാഘോഷത്തിന് വീട്ടിലെത്തിയ ഇദ്ദേഹം പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം മരണമടയുകയും ചെയ്തു.

ദീര്‍ഘകാലം ലെനിന്‍ രാജേന്ദ്രന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം 2010ലാണ് ജനകനിലൂടെ സ്വതന്ത്ര സംവിധായകനാകുന്നത്. സഞ്ജീവ് എന്ന പേരിലായിരുന്നു സജി ജനകന്‍ സംവിധാനം ചെയ്തത്. ഏറെ സാമൂഹിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്ത ചിത്രമായിരുന്നു ജനകന്‍. പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം വരച്ചു കാട്ടുവാന്‍ തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ സജി പറവൂരിന് കഴിഞ്ഞു. ചിത്രം ബോക്‌സ് ഓഫിസില്‍ കാര്യമായ ചലനമുണ്ടാക്കിയില്ലെങ്കിലും നിരൂപക ശ്രദ്ധ നേടിയിരുന്നു.

© 2024 Live Kerala News. All Rights Reserved.