പ്രണയഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവും സുഹൃത്തുംചേര്‍ന്ന് ജീവനോടെ തീകൊളുത്തിക്കൊന്നു; പലതവണ പ്രണയഭ്യര്‍ഥന നടത്തിയിട്ടും ഫലമില്ലാത്തതിന്റെ ക്രൂര പ്രതികാരം

ഹൈദരാബാദ്: പലതവണ പ്രണയഭ്യര്‍ഥന നടത്തിയിട്ടും സമ്മതിക്കാത്ത പത്തൊമ്പത്കാരിയെയാണ് യുവാവും സുഹൃത്തുചേര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നത്. പശ്ചിമ ഗോദാവരിയിലെ എലരു മണ്ഡലിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന ഇന്ദുമതിയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
വിക്കിയും സുഹൃത്ത് പെഡാബാബുവുമാണ് പെണ്‍കുട്ടിയെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയത്. ഇന്ദുമതി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് ഇരുവരും വീട്ടിലെത്തുകയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. ഇന്ദുമതിക്ക് 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. മരിക്കുന്നതിനു മുന്‍പുതന്നെ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം വിക്കിയും സുഹൃത്തുക്കളും ഇന്ദുമതിയുടെ വീട്ടിലെത്തുകയും മാതാപിതാക്കളുമായി വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് അവര്‍ പൊലീസില്‍ പരാതി നല്‍കുകയുണ്ടായി. പൊലീസ് വിക്കിയെ ശക്തമായ ഭാഷയില്‍ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയആണ് ക്രൂരമായ കൊലപാതകം നടന്നത്.

© 2025 Live Kerala News. All Rights Reserved.