എ.കെ ആന്റണി രാജ്യസഭാ സ്ഥാനാര്‍ത്ഥി; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകും

തിരുവനന്തപുരം: എ.കെ ആന്റണി കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് കോണ്‍ഗ്രസിന്റെ പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുമെന്നും, തിരഞ്ഞെടുപ്പിലേക്ക് ഇനിയുമേറെ സമയമുള്ളതിനാല്‍ തിരക്കുപിടിച്ച് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്നില്ലെന്നും സുധീരന്‍ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.