നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; കേരളത്തില്‍ മെയ് 16 ന് വോട്ടെടുപ്പും മെയ് 19 ന് വോട്ടെണ്ണലും; പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കേരളത്തില്‍ വോട്ടെടുപ്പ് മെയ് 16ന് നടക്കും, ഫലപ്രഖ്യാപനം മെയ് 19ന്. കേരളമടക്കം നാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയാണ് പ്രഖ്യാപിച്ചു. ഏപ്രില്‍ 22ന് തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ പ്രഖ്യാപിക്കും. കേരളത്തില്‍ ഏപ്രില്‍ 22ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. 30ന് നാമ നിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. മെയ് രണ്ട് വരെ പത്രിക പിന്‍വലിക്കാം. കേരളത്തില്‍ ഇത്തവണ 2.65 കോടി വോട്ടര്‍മാരാണ് ഉള്ളതെന്ന് കമ്മീഷന്‍ പറഞ്ഞു.

കേരളത്തിനു പുറമെ തമിഴ്‌നാട്, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പെരുമാറ്റടച്ചട്ടം നിലവില്‍ വന്നു. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. ഇരു സംസ്ഥാനങ്ങളിലും കേരളത്തോടൊപ്പം മെയ് 16ന് വോട്ടെടുപ്പ് നടക്കും.

© 2025 Live Kerala News. All Rights Reserved.