നോയിഡ: ഫ്രീഡം 251 സ്മാര്‍ട്ട് ഫോണിന് അടച്ച മുന്‍കൂര്‍ തുക കമ്പനി തിരികെ നല്‍കാനൊരുങ്ങുന്നു. ഫോണ്‍ വിതരണം ചെയ്യുന്ന സമയത്തുമാത്രം പണം അടച്ചാല്‍ മതിയെന്നാണ് റിംഗിങ് ബെല്‍ പ്രസിഡന്റ് അശോക് ഛന്ദ അറിയിച്ചു.ആദ്യം ഓഡര്‍ ചെയ്ത 30,000 ബുക്കിങ്ങുകളുടെ തുകയാണ് കമ്പനി തിരികെ നല്‍കുന്നതെന്ന് റിംഗിങ് ബെല്‍സ് കമ്പനിയുടെ എംഡി മോഹിത് ഗോയെല്‍ പറഞ്ഞു. ഫ്രീഡം 251ന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഒഴിവാക്കാനാണ് കമ്പനി ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തുന്നത്.