സ്മാര്‍ട്‌ഫോണായ ഫ്രീഡം 251 തട്ടിപ്പ്; ഓണ്‍ലൈന്‍ വഴി പണമടച്ചവര്‍ക്കൊന്നും സ്ഥിരീകരണം ലഭിച്ചില്ല; ഉപയോക്താക്കള്‍ നിരാശയില്‍

ന്യൂഡല്‍ഹി: സ്മാര്‍ട്‌ഫോണായ ഫ്രീഡം 251 തട്ടിപ്പെന്ന് ആരോപണം. ഓണ്‍ലൈന്‍ വഴി പണമടച്ചവര്‍ക്കൊന്നും സ്ഥിരീകരണം ലഭിച്ചില്ല. വെബ്‌സൈറ്റ് തകരാറിലായെന്നാണ് നല്‍കുന്ന വിശദീകരണം. വെറും 251 രൂപയുമായി ഇന്ത്യന്‍ കമ്പനി റിങ് ബെല്‍ പുറത്തിറക്കിയ ഫ്രീഡം 251 എന്ന സ്മാര്‍ട്‌ഫോണിന്റെ ബുക്കിങ് രണ്ട് ദിവസമായി ആരംഭിച്ചെങ്കിലും ബുക്ക് ചെയ്യാന്‍ കയറിയവര്‍ക്ക് നിരാശ. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്കൊന്നും ബുക്കിങ് സാധിക്കുന്നില്ലെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.
1 ജിബി റാമില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റില്‍ 8 ജിബി ഇന്റേണല്‍ സ്റ്റോറെജ് ശേഷിയുണ്ടാകും. പുറമെ 32 ജിബി വരെ ഉയര്‍ത്താനും കഴിയും. 3.2 മെഗാപിക്‌സല്‍ പിന്‍ ക്യാമറ, 0.3 മെഗാപിക്‌സല്‍ മുന്‍ക്യാമറ. ശരാശരി ബാറ്ററി ശേഷിയുമുണ്ട്, 1450 എംഎഎച്ച് ബാറ്ററി ലൈഫ്.
4′ (10.2 സെന്റിമീറ്റര്‍) ക്യുഎച്ച്ഡി ഐപിഎസ് ഡിസ്‌പ്ലെയുള്ള ഹാന്‍ഡ്‌സെറ്റില്‍ ചിത്രങ്ങള്‍, വിഡിയോ, ഗെയിംസ് എന്നിവയ്ക്ക് പ്രത്യേകം ഫീച്ചറുകളുണ്ട്. 3ജി സപ്പോര്‍ട്ട് ചെയ്യും. 1.3 ജിഗാഹെഡ്‌സ് ക്വാഡ്‌കോര്‍ പ്രോസസര്‍ എന്നിവയുണ്ട്. എങ്ങനെ ഇത്ര വിലകുറവില്‍ ഒരു സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തിക്കാന്‍ സാധിക്കുന്നു എന്ന ചോദ്യത്തിന് കൃത്യമായ ഒരു മറുപടി നല്‍കാനും റിങ്‌ബെല്‍ എന്ന ഈ കമ്പനിക്ക് സാധിച്ചിരുന്നില്ല.

© 2024 Live Kerala News. All Rights Reserved.