251 രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍; നാളെ മുതല്‍ വാങ്ങിക്കോളൂ

251 രൂപയ്ക്ക് റിങ്ങിങ് ബെല്ലിന്റെ ഫ്രീഡം 251 സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തുന്നു.ലോകത്ത് ഒരു കമ്പനിയും മുന്നോട്ടുവയ്ക്കാത്ത ഓഫറുകളാണ് ഫ്രീഡം 251 എന്ന സ്മാര്‍ട്ട്‌ഫോണ്‍ മുന്നോട്ടു വെച്ചത്.  1 ജിബി റാമില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റില്‍ 8 ജിബി ഇന്റേണല്‍ സ്റ്റോറെജ് ശേഷിയുണ്ടാകും. പുറമെ 32 ജിബി വരെ ഉയര്‍ത്താനും കഴിയുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

3.2 മെഗാപിക്‌സല്‍ പിന്‍ ക്യാമറ, 0.3 മെഗാപിക്‌സല്‍ മുന്‍ക്യാമറ. ശരാശരി ബാറ്ററി ശേഷിയുമുണ്ട്, 1450 എംഎഎച്ച് ബാറ്ററി ലൈഫ്. ഫ്രീഡം251 ഡോട്ട് കോം വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വില 251 രൂപയാണ്. വ്യാഴാഴ്ച രാവിലെ മുതല്‍ ഈ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നതാണ്.
4′ (10.2 സെന്റിമീറ്റര്‍) ക്യുഎച്ച്ഡി ഐപിഎസ് ഡിസ്‌പ്ലെയുള്ള ഹാന്‍ഡ്‌സെറ്റില്‍ ചിത്രങ്ങള്‍, വിഡിയോ, ഗെയിംസ് എന്നിവയ്ക്ക് പ്രത്യേകം ഫീച്ചറുകളുണ്ട്. 3ജി സപ്പോര്‍ട്ട് ചെയ്യും. 1.3 ജിഗാഹെഡ്‌സ് ക്വാഡ്‌കോര്‍ പ്രോസസര്‍ തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ശക്തിയെന്നത്. ഫ്രീഡം 251 നു ഒരു വര്‍ഷം വാറന്റിയും നല്‍കുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.