രോഹ്തക്: സംവരണം ആവശ്യപ്പെട്ട് ഹരിയാനയില്‍ ജാട്ട് സമുദായക്കാര്‍ നടത്തി വരുന്ന കലാപത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. 78 പേര്‍ക്ക് പരിക്കേറ്റു. വിദ്യാഭ്യാസംസാമ്പത്തിക സംവരണം ആവശ്യപ്പെട്ട് ജാട്ട് ജാതിയില്‍ പെട്ടവര്‍ ഒരാഴ്ച്ചത്തോളമായി സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. സൈന്യത്തെ ഹരിയാനയില്‍ വിന്യസിക്കുകയും പല പ്രദേശങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തിട്ടും അക്രമത്തിന് അയവ് വന്നിട്ടില്ല. പ്രക്ഷോഭത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സമരക്കാരുടേത്. രോഹ്തക്, ഝജ്ജാര്‍ മേഖലകളില്‍ നിരവധി വാഹനങ്ങളും കെട്ടിടങ്ങളും പ്രക്ഷോഭകര്‍ അഗ്്‌നിക്കിരയാക്കി. പ്രക്ഷോഭം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും ജാട്ട് സമുദായ നേതാക്കള്‍ കൂട്ടാക്കിയില്ല. സോനിപത്ത്, രോഹ്ത്തക്, ഗോഹാന,ഝാജ്ജാര്‍, ഭിവാനി മേഖലകളില്‍ നിരോധനാജ്ഞയും ഹിസാറിലും ഹാന്‍സിയിലും അക്രമികളെ കണ്ടാല്‍ വെടിവെയ്ക്കാനും ഉത്തരവ് ഇറക്കിയിട്ടുണ്ട്. പ്രക്ഷോഭകര്‍ റെയില്‍വെ സ്‌റ്റേഷനുകളും ദേശീയപാതകളും ഉപരോധിച്ച് തുടങ്ങിയതോടെ റെയ്‌ലിറോഡ് ഗതാഗതങ്ങള്‍ ആകെ താളം തെറ്റി. ഏഴ് ദിവസമായി തുടരുന്ന പ്രക്ഷോഭത്തിനിടയില്‍ റെയില്‍വെ ഉദ്യോഗസ്ഥരുടെ കണക്ക് പ്രകാരം 700 റെയില്‍ യാത്രകളാണ് മുടങ്ങിയത്. നെറ്റ് വര്‍ക്ക് സംവിധാനങ്ങളും ഗതാഗതവും പാടെ നിലച്ചതോടെയാണ് ജനങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണിപ്പോള്‍.