നാഷണല്‍ ഹെറാള്‍ഡ് അഴിമതിക്കേസ് ഇന്ന് പട്യാല കോടതി പരിഗണിക്കും; സോണിയഗാന്ധിയും രാഹുല്‍ ഗാന്ധിയും ഹാജരാകില്ല

ന്യുഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ടുള്ള അഴിമതിക്കേസ് ഇന്ന് ഡല്‍ഹിയിലെ പട്യാല കോടതി പരിഗണിക്കുമെങ്കിലും സോണിയയയും രാഹുലും ഹാജരാകില്ല. കഴിഞ്ഞ ഡിസംബര്‍ 18ന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പട്യാല ഹൗസ് കോടതിയില്‍ നേരിട്ട് ഹാജരായി ജാമ്യമെടുത്തിരുന്നു. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം ഹാജരായാല്‍ മതിയെന്ന് കോടതി നിര്‍ദ്ദേശിച്ചതിനാല്‍ ഇന്ന് ഇവര്‍ ഹാജരാവില്ല.
1938ല്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ സ്വത്ത്, സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഓഹരി പങ്കാളിത്തമുള്ള യങ് ഇന്ത്യന്‍ ലിമിറ്റഡ് എന്ന സ്ഥാപനം ഏറ്റെടുത്തതില്‍ വന്‍ അഴിമതി നടന്നുവെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിപ്രകാരമാണ് കേസ്.

© 2024 Live Kerala News. All Rights Reserved.