ലയണല്‍ മെസിക്കൊപ്പം റെക്കോര്‍ഡിട്ട് ലൂയി സുവാരസ്; ഒരു സീസണില്‍ 40 ഗോള്‍ നേടുന്ന മൂന്നാമത്തെ താരമാണ് സുവാരസ്

ബാഴ്‌സലോണ: ലയണല്‍ മെസി റെക്കോര്‍ഡിട്ട മത്സരത്തില്‍ ലൂയി സുവാരസും റെക്കോര്‍ഡിട്ടു. ബാഴ്‌സലോണക്കായി ഒരു സീസണില്‍ 40 ഗോള്‍ നേടുന്ന മൂന്നാമത്തെ താരമാണ് ലൂയി സുവാരസ്. 1996-97 സീസണിലാണ് ബ്രസീല്‍ സ്‌ട്രൈക്കര്‍ റൊണാള്‍ഡോയാണ് ആദ്യം ഈ നേട്ടം സ്വന്തമാക്കിയത്. ലയണല്‍ മെസിയാകട്ടെ കഴിഞ്ഞ ആറ് സീസണുകളിലും തുടര്‍ച്ചയായി നാല്‍പ്പതിലധികം ഗോള്‍ നേടി. മുപ്പത്തിയാറ് മത്സരങ്ങളില്‍ നിന്നാണ് സുവാരസ് നാല്‍പ്പതാം ഗോള്‍ നേടിയത്. ഇതില്‍ 24ഉം സ്പാനിഷ് ലീഗില്‍ നിന്നുമാണ്. ലീഗില്‍ ടോപ് സ്‌കോററാണ് ഉറൂഗ്വന്‍ സ്‌ട്രൈക്കര്‍. അഞ്ച് ഗോള്‍ വീതം ക്ലബ് ലോകകപ്പിലും, കിങ്‌സ് കപ്പിലും, ചാമ്പ്യന്‍സ് ലീഗിലും നേടി. മികച്ച ഗോള്‍ സ്‌കോറര്‍ക്കുള്ള യൂറോപ്പിലെ സുവര്‍ണ ബൂട്ടിനായി മുന്നിലും സുവാരസ് തന്നെയാണ്.

© 2024 Live Kerala News. All Rights Reserved.