സ്‌നാപ്ഡീല്‍ ജീവനക്കാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍; ഷാരൂഖ് ഖാന്‍ അഭിനയിച്ച ഡര്‍ എന്ന ചിത്രത്തെ അനുകരിച്ചാണ് തട്ടിക്കൊണ്ടുപോയതെന്ന് പ്രതികള്‍

ഗാസിയാബാദ്: സ്‌നാപ്ഡീല്‍ ജീവനക്കാരിയായ ദീപ്തി സര്‍നയെ തട്ടിക്കൊണ്ടുപോയത് ഷാരൂഖ് ഖാന്‍ അഭിനയിച്ച ഡര്‍ എന്ന ചിത്രത്തെ അനുകരിച്ചാണ് തട്ടിക്കൊണ്ടുപോയതെന്ന് പ്രതികള്‍ പറയുന്നു. കേസില്‍ അഞ്ച് പേരെ അറസ്റ്റു ചെയ്തു. ഹരിയാന ജയിലില്‍ നിന്ന് രക്ഷപ്പെട്ട മനോരോഗിയായ ദേവേന്ദ്രയാണ് തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ പലതവണ ദീപ്തിയെ ശല്യം ചെയ്തിരുന്നതായും പൊലീസ് വ്യക്തമാക്കി.

ഗുര്‍ജണിലെ സ്‌നാപ്ഡീല്‍ ഓഫീസില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദീപ്തിയെ ഫെബ്രുവരി പത്തിനാണ് തട്ടിക്കൊണ്ടുപോകുന്നത്. ഗുര്‍ജണില്‍ നിന്നും വൈശാലി മെട്രോ സ്‌റ്റേഷനില്‍ വന്നിറങ്ങി വീട്ടിലേക്ക് പോകുന്നതിനായി ഒരു ഓട്ടോയില്‍ കയറിയ ദീപ്തിയെ മറ്റുനാലുപേര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോയത്. ഓട്ടോഡ്രൈവര്‍ തന്നെ വഴിതെറ്റിച്ചുകൊണ്ടുപോവുകയാണെന്നു ദീപ്തി എസ്എംഎസ് അയച്ചിരുന്നു. തുടര്‍ന്ന് സ്‌നാപ്ഡീല്‍ തന്നെയാണ് ദീപ്തിയെ കാണാതായ വിവരം ട്വീറ്റിലൂടെ അറിയിച്ചതും പൊലീസില്‍ പരാതി നല്‍കിയതും. രണ്ടുദിവസങ്ങള്‍ക്ക് ശേഷം പ്രതികള്‍ ദീപ്തിയെ റെയില്‍വെ സ്റ്റേഷനില്‍ ഇറക്കിവിടുകയായിരുന്നു. യാത്രചെലവിനായി നൂറുരൂപയും ഇവര്‍ നല്‍കി. തട്ടിക്കൊണ്ടുപോയവര്‍ കഴിക്കാന്‍ ഭക്ഷണവും വെള്ളവും നല്‍കുകയും സംരക്ഷിക്കുകയും ചെയ്തിരുന്നുവെന്നും അവരാരും ശാരീരികമായോ മാനസികമായോ തന്നെ ഉപദ്രവിച്ചില്ലെന്നും ദീപ്തി പൊലീസില്‍ മൊഴി നല്‍കിയത്.

© 2024 Live Kerala News. All Rights Reserved.