ഭഗവാന് ആണ്‍-പെണ്‍ വ്യത്യാസമില്ല; ആത്മീയത ആണുങ്ങള്‍ക്ക് മാത്രമുള്ളതല്ല; ശബരിമലയില്‍ സ്ത്രീപ്രവേശനത്തെക്കുറിച്ച് സുപ്രീംകോടതി; അമിക്കസ് ക്യൂറിയെ നിയമിച്ചു

ന്യുഡല്‍ഹി: ഭഗവാന് ആണ്‍-പെണ്‍ വ്യത്യാസമില്ലെന്നും ആത്മീയത ആണുങ്ങള്‍ക്ക് മാത്രമുള്ളതല്ലെന്നും ശബരിമല സ്ത്രീപ്രവേശനത്തെക്കുറിച്ച് സുപ്രീംകോടതി പരമാര്‍ശം ശ്രദ്ധേയം. ഇക്കാര്യം ഭഗവദ് ഗീതയില്‍ പറഞ്ഞിട്ടുണ്ടെന്നും സുപ്രീകോടതി വ്യക്തമാക്കി. കേസില്‍ രാജു രാമചന്ദ്രനും കെ രാമമൂര്‍ത്തിയും അടങ്ങുന്ന അഭിഭാഷകരെ അമിക്കസ് ക്യൂറിയെ സുപ്രീംകോടതി നിയോഗിച്ചു. ആതമീയവും ഭരണഘടനാപരവുമായ വാദങ്ങള്‍ പരിഗണിക്കും.ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം വേണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.യങ് ഇന്ത്യന്‍് ലോയേഴ്‌സ് അസോസിയേഷന്‍ എന്ന അഭിഭാഷക സംഘടനയാണ് ശബരിമലയില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചുകൂടെയന്ന് സര്‍ക്കാറിനോട് മുമ്പ് സുപ്രീംകോടതി ചോദിച്ചിരുന്നു. ഭരണഘടന അനുവദിക്കുന്ന കാലത്തോളം സ്ത്രീകളെ തടയാനാവില്ലെന്നും അന്ന് കോടതി വ്യക്തമാക്കുകയുണ്ടായി. മതത്തിന്റെ പേരില്‍ മാത്രമേ സ്ത്രീകളെ തടയാനാവുകയുള്ളു. വിശ്വാസത്തെ ബാധിക്കാത്ത പ്രവേശനമോ നടക്കുകയുള്ളുവെന്ന് ദേവസ്വം മന്ത്രി വി എസ് ശിവകുമാര്‍ മറുപടി നല്‍കിയിരുന്നു. ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് ഹര്‍ജി നല്‍കിയ അഭിഭാഷകനെ ഭീഷണിപ്പെടുത്തിയതിനെതിരെ സുപ്രീകോടതി രംഗത്ത് വരികയുണ്ടായി.അഭിഭാഷകരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ബാര്‍ കൗണ്‍സില്‍ കോടതിയെ സമീപിച്ചിരുന്നു. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള പ്രവേശനത്തിന് ഹര്‍ജി നല്‍കിയ യങ് ഇന്ത്യന്‍ ലോയേഴ്‌സ് അസോസിയേഷന്‍ സംഘടനയുടെ പ്രസിഡന്റ് നൗഷാദ് അഹമ്മദ് ഖാനാണ് വധ ഭീഷണി ഉണ്ടായിരുന്നത്. ഇതിനിടെയാണിപ്പോള്‍ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയമിച്ചതും ശ്രദ്ധേയമായ പരാമര്‍ശങ്ങള്‍ നടത്തിയതും.

© 2024 Live Kerala News. All Rights Reserved.