ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചുകൂടെയന്ന് സര്‍ക്കാറിനോട് സുപ്രീംകോടതി. ഭരണഘടന അനുവദിക്കുന്ന കാലത്തോളം സ്ത്രീകളെ തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി. മതത്തിന്റെ പേരില്‍ മാത്രമേ സ്ത്രീകളെ തടയാനാവുകയുള്ളു. എന്നാല്‍ അതിന് മുകളിലാണ് ഭരണഘടനയെന്നും കോടതി ഓര്‍മ്മിച്ചു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചിരുന്നതായി പറയുന്നുണ്ട്. ഇതില്‍ സത്യമുണ്ടോയെന്നും കോടതി ചോദിക്കുന്നു. എന്തിന് ഇത്തരത്തിലൊരു വിവേചന നടപ്പാക്കുന്നവെന്നാണ് പരോക്ഷമായി കോടതി ഉന്നയിക്കുന്നത്. 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ത്രീകള്‍ ശബരിയില്‍ പോയിട്ടില്ലെന്നെങ്ങനെ പറായാനാകുമെന്നും കോടതി ചോദിച്ചു. ശബരിമലയില്‍ സ്ത്രീകളെ തടയാന്‍ നിലവിലെ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ല. മതവിശ്വാസത്തിന്റെയും ആചാരങ്ങളുടെയും ഭാഗമായാണ് ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നിരോധിച്ചത്. ഇത് ശരിയാണോയെന്നിപ്പോള്‍ കോടതി ചോദിച്ചത്. വിശ്വാസത്തെ ബാധിക്കാത്ത പ്രവേശനമോ നടക്കുകയുള്ളുവെന്ന് ദേവസ്വം മന്ത്രി വി എസ് ശിവകുമാര്‍. ഇക്കാര്യ സര്‍ക്കാര്‍തലത്തില്‍ ആലോചിക്കേണ്ട കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.