2007ല്‍തന്നെ മുംബൈയിലെ താജ്‌ഹോട്ടലില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; ലഷ്‌കര്‍ നേതാക്കളുമായി കൂടിയാലോചന നടത്തിയതായും ഹെഡ്‌ലിയുടെ മൊഴി

മുംബൈ : 2007ല്‍തന്നെ മുംബൈയിലെ താജ് മഹല്‍ പാലസ് ഹോട്ടലില്‍ തീവ്രവാദി ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ മൊഴി. ലഷ്‌കര്‍ ഇ ത്വയ്ബയാണ് പദ്ധതി ആസൂത്രണം ചെയ്തത്. മുംബൈയിലെ പ്രത്യേക കോടതിയില്‍ ഹെഡ്‌ലിയുടെ മൊഴിയെടുക്കല്‍ പുരോഗമിക്കുകയാണ്.
നവംബറില്‍ ശാസ്ത്രജ്ഞരുടെ യോഗം നടക്കുന്നതിനിടെ ആക്രമണം നടത്താനായിരുന്നു പദ്ധതി. ആക്രമണം ആസൂത്രണം ചെയ്യാന്‍ പാകിസ്താനില്‍ യോഗം ചേര്‍ന്നിരുന്നു. ഹെഡ്‌ലിയെ കൂടാതെ ലഷ്‌കര്‍ നേതാക്കളായ സാജിദ് മിര്‍, അബു ഖാഫ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. അതിനായി ഹോട്ടലിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ശഖരിക്കാന്‍ ലഷ്‌കര്‍ ഹെഡ്‌ലിയെ ചുമതലപ്പെടുത്തി. പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് അല്‍ ഖ്വയ്ദ, ലഷ്‌കര്‍ ഇ ത്വയ്ബ തുടങ്ങിയ തീവ്രവാദ സംഘടനകളുമായി മികച്ച ബന്ധമാണ് ഉള്ളതെന്നും ഹെഡ്‌ലി മൊഴി നല്‍കി. ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നത് ഐഎസ്‌ഐ യുടെ സഹായത്തോടെ ആണെന്നും ഹെഡ്‌ലി പറഞ്ഞു. ലഷ്‌കര്‍ നേതാവായ മേജര്‍ പാഷ പാക് സൈനിക ഉദ്യോഗസ്ഥനായിരുന്നു എന്നും ജോലി ഉപേക്ഷിച്ചാണ് തീവ്രവാദ സംഘടനയില്‍ ചേര്‍ന്നതെന്നും ഹെഡ്‌ലി മൊഴി നല്‍കി. ലഷ്‌കര്‍, ഹിസ്ബുള്‍ മുജാഹിദീന്‍, ജെയ്‌ഷെ മുഹമ്മദ്, ഹര്‍ക്കത്ത് ഉള്‍ മുജാഹിദീന്‍ തുടങ്ങിയ സംഘടനകള്‍ യുനൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് ആളുടെ തെരഞ്ഞെടുത്ത് ചാരന്‍മാരായി ഉപയോഗിക്കാനും ലഷ്‌കര്‍ നിര്‍ദ്ദേശം നല്‍കിയെന്നും ഹെഡ്‌ലി മൊഴി നല്‍കി. സാഖിയുര്‍ ലഖ് ലിയുടെ ഫോട്ടോ ഹെഡ്‌ലി തിരിച്ചറിഞ്ഞു. 2003 ല്‍ ആണ് ലഖ് വിയെ ആദ്യമായി കാണുന്നതെന്നും ഹെഡ്‌ലി മൊഴി നല്‍കി.

© 2024 Live Kerala News. All Rights Reserved.