മുംബൈ ആക്രമണക്കേസ് പ്രതി ലഖ്‌വിയുടെ ശബ്ദരേഖ പാക്കിസ്ഥാന്‍ കൈമാറില്ല

 

ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സക്കിയൂര്‍ റഹ്മാന്‍ ലഖ്!വിയുടെ ശബ്ദരേഖ കൈമാറാനാകില്ലെന്ന് ലഖ്!വിയുടെ അഭിഭാഷകന്‍. ശബ്ദരേഖ കൈമാറാന്‍ ലഖ്!വി വിസമ്മതിച്ചു. പാക്ക് നിയമപ്രകാരം പ്രതിയുടെ അനുമതിയില്ലാതെ ശബ്ദരേഖ കൈമാറാനാവില്ലെന്നും അഭിഭാഷകന്‍ അറിയിച്ചു. ശബ്ദരേഖ കൈമാറാമെന്ന് പാക്കിസ്ഥാന്‍ നേരത്തെ ഇന്ത്യയ്ക്കു ഉറപ്പുനല്‍കിയിരുന്നു.

മുംബൈ ഭീകരാക്രമണക്കേസിലെ പാക്ക് വിചാരണ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും കഴിഞ്ഞ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ സക്കിയൂര്‍ റഹ്മാന്‍ ലഖ്!വിയെ വിട്ടയച്ച പാക്കിസ്ഥാന്‍ നടപടി ഇന്ത്യയെ അസ്വസ്ഥപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു പാക്ക് വിചാരണ ത്വരിതപ്പെടുത്താന്‍ ധാരണയായത്.

തടവില്‍ വച്ചിരിക്കുന്നത് അനധികൃതമാണെന്നും ഉടന്‍ മോചിപ്പിക്കണമെന്നുമുള്ള ലഹോര്‍ ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഏപ്രിലില്‍ ലഖ്!വി ജയില്‍ മോചിതനായത്. ആറുവര്‍ഷത്തിനു ശേഷമായിരുന്നു ജയില്‍മോചനം. 166 പേരുടെ മരണത്തിനിടയാക്കിയ 2008ലെ മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്ത ലഖ്‌വിയെ 2008 ഡിസംബറിലാണ് അറസ്റ്റ് ചെയ്തത്.

© 2024 Live Kerala News. All Rights Reserved.