മദ്യപിച്ച് റോഡില്‍ തടസ്സം സൃഷ്ടിച്ച സംഘത്തെ ചോദ്യചെയ്തതിന് യുവാവിന്റെ കൈ തല്ലിയൊടിച്ചു; റോഡില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടത് പ്രകോപനമായി

തൃശൂര്‍: മദ്യപിച്ച് ലക്കുകെട്ട് റോഡില്‍ തടസ്സം സൃഷ്ടിച്ച സംഘത്തോട് റോഡില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതിനാണ് യുവാവിന്റെ കൈ തല്ലിയൊടിച്ചത്. തൃശ്ശൂര്‍ മുളങ്കുന്നത്തുകാവിലാണ് സംഭവം. യുവാവിനെ ഇരുമ്പുവടികൊണ്ട്് ആക്രമിക്കുകയായിരുന്നു. വെട്ടുകാട് അടിയവീട്ടില്‍ വേലുവിന്റെ മകന്‍ സതീശാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മദ്യപിച്ച് റോഡില്‍ നിന്ന് വഴിയാത്രക്കരെ തടയുന്നത് ചോദ്യം ചെയ്തതിനാണ് സതീശന്  മര്‍ദ്ദനമേറ്റത്.സതീശനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശാസ്ത്രക്രീയയ്ക്ക് വിധേയനാക്കി.

© 2023 Live Kerala News. All Rights Reserved.