വിമാനത്തില്‍ വനിതാ ജീവനക്കാര്‍ തമ്മില്‍ കൂട്ടയടി; ഡല്‍റ്റാ എയര്‍ലൈന്‍സ് ബോയിങ് ഫ്‌ളൈറ്റ് തിരിച്ചു പറന്നു

ഷിക്കാഗോ: ജോലിസംബന്ധമായ തര്‍ക്കത്തെത്തുടര്‍ന്ന് വനിതാ ജീവനക്കാര്‍ തമ്മില്‍ അടിപിടിയുണ്ടായതിനെത്തുടര്‍ന്നു ഡല്‍റ്റാ എയര്‍ലൈന്‍സ് ബോയിങ് വിമാനം തിരിച്ചു പറന്നു. അമേരിക്കയിലെ ലൊസാഞ്ചല്‍സില്‍നിന്നു മിനിപൊളിസിലേക്കു പോവുകയായിരുന്ന ഡല്‍റ്റാ എയര്‍ലൈന്‍സ് ബോയിങ് വിമാനമാണു 40 മിനിറ്റ് പറന്നശേഷം 290 കിലോമീറ്റര്‍ വഴിതിരിച്ചുവിട്ടു സോള്‍ട്ട് ലേക്ക് സിറ്റിയില്‍ ഇറക്കാന്‍ പൈലറ്റ് തീരുമാനിച്ചത്. വനിതാ ജീവനക്കാരുടെ അടിപിടിയില്‍ ഇടപെട്ട മൂന്നാമത്തെയാള്‍ക്കും അടികിട്ടി. ഇവരാണു വിവരം പൈലറ്റിനെ അറിയിച്ചത്. കഴിഞ്ഞ 22ന് ആയിരുന്നു സംഭവം നടന്നത്. മൂന്നുപേരെയും പുറത്താക്കിയശേഷം ഒന്നേകാല്‍ മണിക്കൂറോളം വൈകിയാണു വിമാനം പിന്നീട് പുറപ്പെട്ടത്.