തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ മാര്‍ച്ച് ആക്രമാസക്തം. തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നില്‍ പൊലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. സംസ്ഥാനസെക്രട്ടറി എം സ്വരാജിനെയുള്‍പ്പെടെ പൊലീസ് വളഞ്ഞിട്ടുതല്ലി. സെക്രട്ടേറിയേറ്റിലേക്ക് യുവമോര്‍ച്ച നടത്തിയമാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസിനു നേരെ പെട്രോള്‍ ബോംബ് പ്രയോഗിച്ചു. പ്രതിപക്ഷയുവജനസംഘടനകള്‍ നടത്തിയ പ്രതിഷേധം പലയിടത്തും സംഘര്‍ഷമായി.
തൃശൂര്‍, കോഴിക്കോട്, ആലപ്പുഴ ജില്ലാ കളക്ട്രേറ്റുകളിലേക്ക് ഡിവൈഎഫ്‌ഐ നടത്തിയ മാര്‍ച്ചുകള്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജുണ്ടായി. അക്രമസമരങ്ങളെ കര്‍ശനമായി നേരിടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു. സമരങ്ങളെ നേരിടുന്നതിനെക്കുറിച്ച് ഡിജിപിയും ഇന്റലിജന്‍സ് മേധാവിയും ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു