കെ ബാബുവിന്റെ രാജി ഒഴിവാക്കാന്‍ ഉമ്മന്‍ചാണ്ടി കുറുക്കുവഴി തേടുന്നു; വിജിലന്‍സ് കോടതിയുടെ ഉത്തരവിന് സ്റ്റേയില്ല; കീഴ്‌കോടതിയുടെ നടപടിയില്‍ അപാകതയില്ലെന്ന് ഹൈക്കോടതി

കൊച്ചി: കെ.ബാബുവിന്റെ രാജിയൊഴിവാക്കാന്‍ ഉമ്മന്‍ചാണ്ടി കുറുക്കുവഴി തേടുന്നു. ഇതിന്റെ ഭാഗമായാണ് ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് കെ.ബാബുവിനെതിരെ തൃശൂര്‍ വിജിലന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്്. വിജിലന്‍സ് കോടതി കേസില്‍ രാഷ്ട്രീയം കളിക്കുകയാണ്. ഇത് ഗൗരവത്തോടെ കാണണം. ഹൈക്കോടതി പരിഗണിക്കുന്ന കേസിലാണ് വിജിലന്‍സ് കോടതി ഇടപെട്ടത്. അതുകൊണ്ടു തന്നെ ബാബുവിനെതിരെ കേസെടുക്കണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതിയുടെ വിധി സ്‌റ്റേ ചെയ്യണമെന്നാണ് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബഞ്ചിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ നടപടിയില്‍ പ്രാഥമികമായി അപാകതകള്‍ കാണുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജി നേരിട്ട് ജഡ്ജിമാര്‍ക്ക് കൈമാറാനുളള എജിയുടെ ശ്രമം തടയുകയും നേരായ വഴിക്ക് ഹര്‍ജി സമര്‍പ്പിക്കുവാനും ആവശ്യപ്പെട്ടു.വിജിലന്‍സ് കോടതിയുടെ നിരീക്ഷണങ്ങള്‍ അന്വേഷണത്തെ സ്വാധീനിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എജിയുടെ ആവശ്യപ്രകാശം വിജിലന്‍സ് കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജി കോടതി ഉച്ചയ്ക്ക് വീണ്ടും പരിഗണിക്കും. കെപിസിസി പ്രസിഡന്റിനുപോലും താല്‍പര്യമില്ലാത്ത അവസ്ഥയിലും ഉമ്മന്‍ചാണ്ടിയുടെ കുടിലബുദ്ധിയാണ് ഇതിന് പിന്നിലെന്ന് വ്യക്തം.

© 2024 Live Kerala News. All Rights Reserved.