കൊച്ചി: എന്ന് നിന്റെ മൊയ്തീന് എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി കര്‍ണനെന്ന ഇതിഹാസ സിനിമ ഒരുങ്ങുന്നുവെന്ന് സംവിധായകന്‍ ആര്‍.എസ് വിമല്‍ പറഞ്ഞു. കര്‍ണനായി തിരശീലയിലേക്ക് മമ്മൂട്ടിയും ഉടനെ എത്തുമെന്ന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി. ശ്രീകുമാര്‍ പ്രഖ്യാപിച്ചതോടെ മലയാള സിനിമയില്‍ ഒരു കുരക്ഷേത്ര യുദ്ധത്തിന് കളമൊരുങ്ങുന്നതായി പലരും വ്യാഖ്യാനിച്ചിരുന്നു.
പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന് ‘കര്‍ണന്‍’ എന്നാണ് പേര് നല്‍കിയതെന്ന് വിമല്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മമ്മൂട്ടി ചിത്രത്തിന്റെ പ്രഖ്യാപനവുമായി ശ്രീകുമാര്‍ എത്തിയത്. ആദ്യ പ്രഖ്യാപനം വിമല്‍ നടത്തിയതോടെ മമ്മൂട്ടി ചിത്രത്തിന് അണിയറ പ്രവര്‍ത്തകര്‍ എന്ത് പേര് നല്‍കുമെന്ന സംശയമായി സിനിമാ ലോകത്തിന്. ചിത്രത്തിന് ‘ധര്‍മ്മ ക്ഷേത്രം’ എന്നാണ് പേര് നല്‍കിയിരിക്കുന്നതെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തിന്റെ പേര് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും ഉടനെയുണ്ടാകും.