കൊച്ചി: എന്നു നിന്റെ മൊയ്തീനു ശേഷം ആര്‍എസ് വിമല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിന്റ ചിത്രമാണ് കര്‍ണ്ണന്‍ എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി സംവിധായകനും നടനുമായ പി ശ്രീകുമാറിന്റെ തിരക്കഥയില്‍ കര്‍ണ്ണന്‍ വരുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍. 18 വര്‍ഷം മുമ്പാണ് പി ശ്രീകുമാര്‍ കര്‍ണന്റെ തിരക്കഥ എഴുതിത്തുടങ്ങിയത്. ഇപ്പോഴാണ് പക്ഷേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ഇതിനിടെ തിരക്കഥയില്‍ പല തിരുത്തലുകളും നടത്തി. മമ്മൂട്ടി കര്‍ണനാകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് മധുപാലാണ്. തന്റെ പ്രൊജക്ടിനെക്കുറിച്ച് പൃഥ്വിരാജിന് നേരത്തെ അറിയാമെന്നാണ് പി ശ്രീകുമാര്‍ പറയുന്നത്. പൃഥ്വിരാജ് തിരക്കഥ കേള്‍ക്കണമെന്ന് ആഗ്രഹം പ്രകടിപ്പക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹത്തിരക്കുകള്‍ കാരണം പൃഥ്വിരാജിന് കഥ കേള്‍ക്കാനായില്ല. സിനിമ ആവശ്യപ്പെടുന്ന അതേ പൂര്‍ണതയോടെ ചിത്രം ചെയ്യുവാനുള്ള നിര്‍മ്മാതാവിനെ ലഭിച്ചത് ഇപ്പോഴാണ്. പൂജയോടുകൂടി ചിത്രം അനൗണ്‍സ് ചെയ്യാനിരിക്കുകയായിരുന്നു. അപ്പോഴാണ് പൃഥ്വിരാജ് കര്‍ണന്‍ എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ചത്. ഉടന്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്ന് പി ശ്രീകുമാര്‍ പറഞ്ഞു. അങ്ങനെയങ്കില്‍ ആര്‍ എസ് വിമല്‍ കര്‍ണ്ണന്‍ ഉപേക്ഷിച്ചേക്കുമെന്നും വിവരമുണ്ട്.