മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയുടെ തിരിച്ചുവരവ് ശക്തമായി. സെന്‍സെക്‌സ് 473.45 പോയിന്റെ ഉയര്‍ന്ന് 24,435.66 ലും എന്‍എസ്ഇ നിഫ്റ്റി 145.65 പോയിന്റ് കൂടി 7422.45 ലും എത്തി. ഒക്ടോബര്‍ അഞ്ചിനു ശേഷം ഒരു ദിവസം സെന്‍സെക്‌സ് കൈവരിക്കുന്ന മികച്ച നേട്ടം കൂടിയാണിത്.
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പുതിയ സാമ്പത്തിക ഉത്തേജക പദ്ധതി മാര്‍ച്ചില്‍ അവതരിപ്പിക്കുമെന്ന പ്രതീക്ഷയാണ് ആഗോള വിപണികള്‍ക്ക് ഉണര്‍വ് പകര്‍ന്നത്. എണ്ണവില ബാരലിന് 30 ഡോളര്‍ കടന്നതും മറ്റൊരു കാരണമായി. ഇന്നലത്തെ കുതിപ്പ്, നിക്ഷേപകരുടെ ആസ്തിയില്‍ 1.73 ലക്ഷം കോടിയുടെ വര്‍ധനയും വരുത്തി. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 92,03,826 കോടിയായി ഉയര്‍ന്നു.