ബിജെപിയുടെ വിജയത്തിന് പിന്നാലെ ഓഹരി വിപണിയില്‍ വന്‍കുതിപ്പ് ;സെന്‍സെക്‌സ് 505 പോയന്റ് കുതിച്ചു

മുംബൈ: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഓഹരിവിപണി കുതിപ്പ്. യുപിയിലെ ബിജെപിയുടെ വിജയം ഓഹരി സൂചികകള്‍ക്ക് തുണയായി.വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 505 പോയന്റ് നേട്ടത്തില്‍ 29451ലും നിഫ്റ്റി 155 പോയന്റ് ഉയര്‍ന്ന് 9080ലുമെത്തി.ബിഎസ്ഇയിലെ 1230 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 124 ഓഹരികള്‍ നഷ്ടത്തിലുമാണ്.ഐസിഐസിഐ ബാങ്ക്, ജെകെ ലക്ഷ്മി സിമിന്റ്, എചിഡിഐഎല്‍, എച്ഡിഎഫ്‌സി, ഗട്ടി ലിമിറ്റഡ് എന്നിവ ലാഭത്തിലും. ജയപ്രകാശ് അസോസിയേറ്റ്‌സ്, സെന്റ്രല്‍ ബാങ്ക്, ഭാരത് ഫിനാന്‍ഷ്യല്‍, മൈന്‍ഡ് ട്രീ ലിമിറ്റഡ് എന്നിവയാണ് നഷ്ടത്തിലുള്ളത്.ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. ഒരു ഡോളറിന് 66 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. ഒരു വര്‍ഷത്തെ ഏറ്റവും വലിയ വര്‍ദ്ധനവാണുള്ളത്.

© 2024 Live Kerala News. All Rights Reserved.