പല വേദികളും ശൂന്യം; സ്‌കൂള്‍ കലോത്സവത്തോട് തിരുവനന്തപുരത്തുകാരുടെ സമീപനം ഇങ്ങനെ; മലബാറുകാരുടെ പങ്കാളിത്തം തന്നെയാണ് മാതൃക

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമാണോ തിരുവനന്തപുരത്ത് നടക്കുന്നതെന്ന് ചോദിച്ചാല്‍ ശൂന്യമായ വേദികള്‍ ഉത്തരം നല്‍കും. മേള 56 വര്‍ഷം പിന്നിടുമ്പോള്‍ പോയ കാലത്തൊന്നുമില്ലാത്ത വിധം എല്ലാ മേഖലകളിലും താളം തെറ്റിയപ്പോള്‍ തലസ്ഥാനത്തുകാരുടെ തലക്കനംകൂടായായപ്പോള്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത മാത്രമായിത് മാറി. ഒന്നിനും ഒരുസഹകരണവുമില്ലാതെ സ്വന്തംകാര്യം സിന്ദാബാദ് വിളിക്കുന്നവരുടെ നാട്ടില്‍ ഇതിലപ്പുറം പ്രതീക്ഷിക്കാമെന്ന് ഫെയ്‌സ്ബുക്കിലൂടെ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ രോഷം കൊള്ളുന്നു. പ്രധാനവേദിയില്‍ മാതൃമാണ് ആളുകളുള്ളത്. കഴിഞ്ഞകാലങ്ങളില്‍ പങ്കാളിത്തത്തിന്റെ നാലിലൊന്നേ ഇവിടെയുള്ളുവെന്നത് മറ്റൊരു കാര്യം. കഴിഞ്ഞവര്‍ഷം കോഴിക്കോട് നടന്ന സ്‌കൂള്‍ കലോത്സവത്തിന് നിന്നുതിരിയാന്‍ ഇടമില്ലാതെ ഒട്ടുമിക്ക എല്ലാവേദികളിലും ജനങ്ങള്‍ വീര്‍പ്പുമുട്ടിയിരുന്നു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ആയിരുന്നു പ്രധാനവേദിയായിരുന്നത് അന്ന്. ഇവിടെ ഉച്ചയ്ക്കുള്ള കടുത്ത വെയിലിനെ അവഗണിച്ചുപോലും ആളുകള്‍ പരിപാടികള്‍ കാണാന്‍ നിന്നിരുന്നു. അതിന് മുമ്പത്തെ വര്‍ഷം പാലക്കാട് നടന്ന കലോത്സവത്തിനും ജനപങ്കാളിത്തം വലിയ തോതില്‍ ഉണ്ടായി. അതിന് മുമ്പുള്ള വര്‍ഷങ്ങളില്‍ മലപ്പുറത്തും തൃശൂരും നടന്ന കലാമേളകളിലും വലിയ ജനപങ്കാളിത്തവും സഹകരണവും ഉണ്ടായിരുന്നു.

fbb

തിരുവനന്തപുരത്ത് ആദ്യനാള്‍ ഘോഷയാത്ര കെങ്കേമമായി. തലസ്ഥാന ജില്ലയിലെ മിക്ക സ്‌കൂളുകളിലേയും കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് അത് വിജയിപ്പിച്ചത്. എന്നാല്‍ പിന്നീട് നഗരത്തിലെ സ്‌കൂളുകളില്‍ അവധി പ്രഖ്യാപിച്ചതോടെ കുട്ടികളും വരാതായി. നാട്ടുകാര്‍ക്ക്് മേളയില്‍ ഒരു താല്‍പ്പര്യവുമില്ല. സംഘാടകര്‍ ആകട്ടെ, കാട്ടിക്കൂട്ട് മേള നടത്തി നാളുകളെണ്ണിത്തീര്‍ക്കുകയാണ്. പൊട്ടിപ്പൊളിഞ്ഞ സ്‌റ്റേജുകളില്‍ക്കയറാന്‍ മല്‍സരാര്‍ഥികള്‍ ഭയക്കുന്നു. ഓട്ടന്‍തുള്ളല്‍ കഴിഞ്ഞപ്പോഴെക്കും വേദി തകര്‍ന്നുവീണു. പിന്നെ അറ്റകുറ്റ പണി നടത്തിയ ശേഷമാണ് അടുത്ത ഇനം തുടങ്ങിയത്. മേക്കപ്പിടാനും വസ്ത്രം മാറ്റാന്‍ പോലും സ്ഥലമില്ലാതെ വലഞ്ഞു. വിധികര്‍ത്താക്കളെച്ചൊല്ലി എല്ലാ വേദികളിലും തര്‍ക്കം മൂത്തു. തര്‍ക്കം സംഘര്‍ഷത്തിന്റെ വക്കിലെത്തി. പൊലീസ് ഇടപെട്ടാണ് സംഘര്‍ഷം ഒഴിവാക്കുന്നത്. സബ്ജില്ലാ തലത്തിലും ജില്ലാ തലത്തിലും വിധിനിര്‍ണ്ണയം നടത്തിയതില്‍ കടന്ന് കൂടിയ അഴിമതിയും അപാകതകളും ക്രമക്കേടുകളും സംസ്ഥാന മേളയില്‍ മികച്ച കലാകാരന്‍മാരെ എത്തിക്കുന്നതിന് വിലങ്ങുതടിയായി. പല മല്‍സരങ്ങളും നിലവാരത്തിലും താഴെയാണെന്ന് വിധികര്‍ത്താക്കള്‍ വിലയിരുത്തുന്നു.ജനങ്ങളുടെ സഹകരണമില്ലായ്മക്കൊപ്പം താളംതെറ്റിയ സംഘാടനവുമൊക്കെ ഇത്തവണത്തെ കൗമരമേളയ്ക്ക് ആണിയടിച്ചെന്നേ പറയാന്‍പറ്റു.

© 2024 Live Kerala News. All Rights Reserved.