കലോല്‍സവത്തിന് ഇന്ന് തിരിതെളിയും; രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുന്നു

തിരുവനന്തപുരം: 56മത് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന് തലസ്ഥാനനഗരി ഒരുങ്ങിയതോടെ കലോത്സവത്തിന് ഇന്ന് തിരിതെളിയും. പൊതുവിദ്യാഭ്യാസ ഡയറക്റ്റര്‍ എം.എസ്.ജയ പതാക ഉയര്‍ത്തിയതോടെയാണ് 56മത് സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായത്. തൈക്കാട് ഗവ.മോഡല്‍ സ്‌കൂളിലാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുന്നത്. 14 ജില്ലകള്‍ക്കും വെവ്വേറെ കൗണ്ടറുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.

19 വേദികളിലായി 232 ഇനങ്ങളില്‍ പന്ത്രണ്ടായിരത്തോളം പ്രതിഭകള്‍ എത്തുന്ന കലോത്സവത്തിന്റെ ഉദ്ഘാടനം പുത്തരിക്കണ്ടത്തെ പ്രധാനവേദിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വൈകിട്ട് അഞ്ചിന് നിര്‍വഹിക്കും. സംവിധായകന്‍ ജയരാജാണ് മുഖ്യ അതിഥി. ഉച്ചയ്ക്ക് നടക്കുന്ന ഘോഷയാത്ര സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍ ഫല്‍ഗ് ഓഫ് ചെയ്യും.

© 2023 Live Kerala News. All Rights Reserved.