തൃശൂര്‍: ബാര്‍കോഴക്കേസില്‍ മന്ത്രി കെ ബാബുവിനെതിരെ തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനെതിരെ തൃശൂര്‍ വിജിലന്‍സ് കോടതി രംഗത്ത്. മന്ത്രി കെ ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കോടതി. വിജിലന്‍സിന് ആത്മാര്‍ഥതയില്ല. അന്വേഷണം ശരിയായ രീതിയിലല്ല പോകുന്നത്. അന്വേഷണം നടത്തി ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണനമെന്നും വിജിലന്‍സ് കോടതി ഉത്തരവിട്ടു.പരാതി തെളിയിക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കോടതിയെ കൊഞ്ഞനം കുത്തരുതെന്നും അന്വേഷണ സംഘത്തോട് കോടതി പറഞ്ഞു. ബാബുവിനെതിരായ അന്വേഷണത്തില്‍ വിജിലന്‍സ് ഇതുവരെ എന്ത് ചെയ്യുകയായിരുന്നു. ലോകായുക്തയുണ്ടെന്ന് കരുതി വിജിലന്‍സ് അടച്ചുപൂട്ടണോയെന്നും കോടതി ചോദിച്ചു. അതേസമയം കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടച്ചടങ്ങിലാണ് മന്ത്രി കെ ബാബു.