അല്‍ഖാഇദയിലെ രണ്ടാമന്‍ നാസര്‍ അല്‍വുഹൈശി കൊല്ലപ്പെട്ടു

അല്‍ഖാഇദ നേതൃനിരയില്‍ രണ്ടാമനായി പരിഗണിക്കപ്പെടുന്ന നാസര്‍ അല്‍വുഹൈശി യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മരണം സ്ഥിരീകരിച്ച അല്‍ഖാഇദ പിന്‍ഗാമിയായി ഖാസിം അല്‍റെയ്മിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ഉസാമ ബിന്‍ലാദിന്റെ സഹായിയായി പ്രവര്‍ത്തിച്ച വുഹൈശി അല്‍ഖാഇദ അറേബ്യന്‍ ഉപദ്വീപ് മേധാവിയായിരുന്നു. യമനില്‍ സംഘടനക്ക് വേരോട്ടം നല്‍കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഇയാളുടെ തലക്ക് അമേരിക്ക ഒരു കോടി ഡോളര്‍ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.