ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നടന്‍ കമല്‍ ഹാസന് ക്ഷണം; ഇന്ത്യ ഇന്‍ ട്രാന്‍സിഷന്‍ ഓപ്പര്‍ച്യൂണിറ്റീസ് ആന്‍ഡ് ചലഞ്ചസ് എന്ന വിഷയത്തിലാണ് പ്രഭാഷണം

വാഷിംങ്ടണ്‍; യു.എസിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്താന്‍ നടന്‍ കമല്‍ ഹാസന് ക്ഷണം ലഭിച്ചു. ഇന്ത്യ ഇന്‍ ട്രാന്‍സിഷന്‍ ഓപ്പര്‍ച്യൂണിറ്റീസ് ആന്‍ഡ് ചലഞ്ചസ് എന്ന വിഷയത്തിലാണ് അദ്ദേഹം പ്രഭാക്ഷണം നടത്തുന്നത്. ഫെബ്രുവരി 6, 7 തീയതികളില്‍ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിലും കെന്നഡി സ്‌കൂളിലുമായാണ് കോണ്‍ഫ്രണ്‍സ്.സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥികളാണ് കോണ്‍ഫ്രണ്‍സ് സംഘടിപ്പിക്കുന്നത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തുന്ന ആദ്യ സൗത്ത് ഇന്ത്യന്‍ നടനാണ് കമല്‍.

© 2024 Live Kerala News. All Rights Reserved.