മന്ത്രി കെ ബാബു കോഴ വാങ്ങിയിട്ടുണ്ടെങ്കില്‍ അന്വേഷിക്കണം; വിജിലന്‍സിനെതിരെ ഹൈക്കോടതി; സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍

കൊച്ചി: ബാര്‍കോഴക്കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാറിന് പാരയാവുന്നു. വിജിലന്‍സിന്റെ തട്ടിക്കൂട്ട് റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതി രംഗത്തുവന്നു. മന്ത്രി കെ ബാബു കോഴ വാങ്ങിയിട്ടുണ്ടെങ്കില്‍ അതും അന്വേഷിക്കാതെ ക്ലീന്‍ ചിറ്റ് കൊടുത്തതിനവെതിരയായായിരുന്നു ഹൈക്കോടതി വിമര്‍ശനം. വിജിലന്‍സ് ഫലപ്രദമല്ലെന്നും മറ്റേതെങ്കിലും ഏജന്‍സിയെ നിയോഗിക്കണമെന്നതുള്‍പ്പെടെയുള്ള ബിജു രമേശന്റെ ഹര്‍ജി പരിഗണിക്കവേയാണ് വിജിലന്‍സിനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശമുണ്ടായത്.
അന്വേഷണത്തിന് മറ്റ് ഏജന്‍സിയെ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും കോടതി നിരീക്ഷിച്ചു. സി.ബി.ഐ അന്വേഷണം വേണ്ടെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യമറിയിച്ച് വിജിലന്‍സ് ഡയറക്ടര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലവും സമര്‍പ്പിക്കുകയുണ്ടായി. മന്ത്രി കെ ബാബുവിനെതിരെ തെളിവില്ലാത്തതിനാലാണ് വിജിലന്‍സ് കേസ് അവസാനിപ്പിച്ചത്. മാത്രവുമല്ല ക്വിക്ക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയുടെ പരിഗണനയിലുമാണ്. അതുകൊണ്ട് മറ്റൊരു ഏജന്‍സിയെ ഇപ്പോള്‍ കേസ് ഏല്‍പ്പിക്കേണ്ട സാഹചര്യമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മന്ത്രി കെ.ബാബുവിന് ബാറുടമ ബിജു രമേശ് ഓഫീസിലെത്തി 50 ലക്ഷം കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് സുനില്‍കുമാര്‍ എം.എല്‍.എ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിജിലന്‍സ് സത്യവാങ്മൂലം. എന്നാല്‍ നിലവില്‍ ഒരു അന്വേഷണവും നടക്കുന്നില്ലെന്നും കേസ് അവസാനിപ്പിച്ചിട്ടില്ലെന്നും സുനില്‍ കുമാറിന്റെ അഭിഭാഷകന്‍ വാദിച്ചു.

© 2024 Live Kerala News. All Rights Reserved.