വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം; സ്റ്റേ ചെയ്യണമെന്ന ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ അധ്യക്ഷനായ ബഞ്ചാണ് ഇന്ന് ഹര്‍ജി പരിഗണിക്കുന്നത്. നേരത്തെ ജസ്റ്റിസ് ജെ.എസ്. കഹാറിന്റെ നേതൃത്വത്തിലുളള ബെഞ്ച് വാദം കേള്‍ക്കുന്നതില്‍ നിന്നും പിന്മാറിയിരുന്നു.

കേസില്‍ ഹരിത ട്രൈബ്യൂണലിന്റെ വാദം കേള്‍ക്കാതെയാണ് വിഴിഞ്ഞത്തിന് പാരിസ്ഥിതിക അനുമതി നല്‍കിയതെന്ന് ചൂണ്ടികാട്ടി, മത്സ്യ തൊഴിലാളിയായ ആന്റോ ഏലിയാസ് അലക്‌സ് ആണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. വിഴിഞ്ഞം പദ്ധതി വന്‍ പരിസ്ഥിതി ആഘാതം സൃഷ്ടിക്കുമെന്ന് ഹര്‍ജിക്കാരന്റെ വാദം. ഈ ഹര്‍ജി സുപ്രീം കോടതിയുടെയും ഗ്രീന്‍ ട്രൈബ്യൂണിലിന്റേയും പരിഗണനയിലാണ്. ഹര്‍ജിയില്‍ തീരുമാനമാകുന്നതിനു മുന്‍പ് തുറമുഖ നിര്‍മ്മാണം ആരംഭിച്ചുവെന്നും ഇതു തടയണമെന്നുമാണ് ഹര്‍ജി. അതേസമയം വിഴിഞ്ഞം തുറമുഖം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടടിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തിലൂടെ അറിയിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.