കിടപ്പിലായ എഴുപതു വയസുള്ള ഭര്‍തൃമാതാവിനെ മരുമകള്‍ ക്രൂരമായി മര്‍ദിച്ചു; സിസിടിവി ദൃശ്യങ്ങള്‍

ബിജ്‌നോര്‍: ഉത്തര്‍പ്രദേശില്‍ കിടപ്പിലായ എഴുപതു വയസുള്ള ഭര്‍തൃമാതാവിനെ മരുമകള്‍ ക്രൂരമായി മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. കട്ടിലില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ഭര്‍തൃമാതാവിനെ മരുമകള്‍ ക്രൂരമായി കല്ലുപയോഗിച്ച് അടിക്കുകയും ചവിട്ടുകയും കഴുത്തുഞെരിക്കുന്നതുമാണ് വിഡിയോയില്‍. ഭര്‍തൃമാതാവ് രാജ്‌റാണി ജെയ്‌നെയാണ് മരുമകള്‍ സംഗീത ക്രൂരമായി മര്‍ദിച്ചത്. സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ മരുമകള്‍ സംഗീത ജെയ്‌നെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

സംഗീതയുടെ ഭര്‍ത്താവ് സന്ദീപ് വീട്ടില്‍ സ്ഥാപിച്ച രഹസ്യക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ജനുവരി അഞ്ചിനാണ് സംഗീത ഭര്‍തൃമാതാവിനെ ക്രൂരമായി മര്‍ദിക്കുന്നത്. ഏഴുവര്‍ഷം മുന്‍പാണ് സന്ദീപ് സംഗീതയെ വിവാഹം കഴിച്ചത്. അടുത്തിടെ സംഗീത സ്ത്രീധനപീഡനവും ഗാര്‍ഹികപീഡനം ഉള്‍പ്പെടെയുള്ള കേസുകള്‍ സന്ദീപിനെതിരെ നല്‍കിയിരിക്കുകയാണ്.

© 2023 Live Kerala News. All Rights Reserved.