പ്രാര്‍ഥനയ്ക്കിടയില്‍ ഉറങ്ങിപോയി;വയോധികയെ ചൂരല്‍ കൊണ്ടടിച്ചു; അനാഥാലയ നടത്തിപ്പുകാരനെതിരെ കേസ്

കൊല്ലം: അഞ്ചലിലെ അനാഥാലയത്തിലെ അന്തേവാസിയായ വയോധിക പ്രാര്‍ഥനയ്ക്കിടെ ഉറങ്ങിയതിന് ചൂരല്‍ കൊണ്ടടിച്ച സ്ഥാപന നടത്തിപ്പുകാരനെതിരെ കേസ്. അഞ്ചല്‍ അര്‍പ്പിത സ്‌നേഹാലയത്തിന്റെ നടത്തിപ്പുകാരനായ അഡ്വ. സജീവനെതിരെയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലായിരുന്നു സംഭവം.

കാര്യ വയോജന സംരക്ഷണ കേന്ദ്രത്തിന്റെ മേധാവി സജീവന്റെ ക്രൂരമായ പെരുമാറ്റത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പ്രാര്‍ഥനാ സമയത്ത് ഉറങ്ങിയെന്ന് പറഞ്ഞ് വയോധികയെ സജീവന്‍ ചൂരലുകൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ മുന്‍ ജീവനക്കാരിയായ ഏരൂര്‍ സ്വദേശി ജസീം സലീ ആണ് പുറത്ത് വിട്ടത്. ഇവര്‍ ഡി.ജി.പി. ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. എന്നാല്‍ വയോധികയെ മര്‍ദിച്ചിട്ടില്ലെന്നും കസേരയിലാണ് അടിച്ചത് എന്നുമാണ് സജീവന്റെ പ്രതികരണം. ജോലിയില്‍ നിന്ന് പിരിച്ചുവിട മുന്‍ജീവനക്കാരന്‍ വ്യാജ പ്രചാരണം നടത്തുകയാണെന്നും ഇയാള്‍ ആരോപിച്ചു.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602