മുംബൈ: യുവതിയെ ബലാത്സംഘം ചെയ്യുകയും അവളെ രക്ഷിക്കാന്‍ ശ്രമിച്ചയാളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത യുവാക്കള്‍ക്ക് ആറുമാസത്തേക്ക് തെരുവുകള്‍ തൂത്തുവാരാന്‍ ശിക്ഷ. ഞായറാഴ്ച നാലു യുവാക്കള്‍ മഹാരാഷ്ട്രയിലെ താനെയില്‍ തെരുവുകള്‍ തൂത്തുവാരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ബോംബെ ഹൈക്കോടതിയാണ് ഇത്തരത്തിലൊരു ശിക്ഷ വിധിച്ചത്. അങ്കിത് ജാദവ്, സുഹാസ് താക്കുര്‍, മിലിന്ദ് മോര്‍, അമിത് അദ്ഖാലെ തുടങ്ങിയവര്‍ക്കാണ് കോടതി സാമൂഹിക സേവനം നടത്താന്‍ നിര്‍ദേശിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത കോടതി അവളുടെ കൂടെ അഭിപ്രായം അറിഞ്ഞതിനുശേഷമാണ് തീരുമാനമെടുത്തത്. പൊലീസിന്റെ മേല്‍നോട്ടത്തില്‍ ആറു മാസത്തേയ്ക്ക് പൊതുവഴികള്‍ തൂത്തുവൃത്തിയാക്കണമെന്നാണ് നിര്‍ദേശം. !ഞങ്ങള്‍ ഒരു തെറ്റു ചെയ്തു. അതില്‍ പശ്ചാത്തപിക്കുന്നുണ്ട്. ഇനി ഒരിക്കലും അതാവര്‍ത്തിക്കില്ല. ആരും ഇനി ഒരിക്കലും ഇത്തരത്തിലൊന്നും ചെയ്യരുതെന്നും പ്രതിയായ താക്കൂര്‍ പറഞ്ഞു.ഓരോരുത്തരും 5,000 രൂപ പിഴയൊടുക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.