മഹാത്മാഗാന്ധിയെ രാജ്യദ്രോഹിയായി ചിത്രീകരിച്ച് ജവാന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്; രാജീവ് യുവിന് നടപടി ആവശ്യപ്പെട്ട് ഫേയ്‌സ്ബുക്ക് പോസ്റ്റ്

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയെ രാജ്യദ്രോഹിയായി ചിത്രീകരിച്ച് മോശം ഭാഷയില്‍ പരാമര്‍ശിച്ച രാജീവ് യുവിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റുകള്‍ വിവാധമാകുന്നു. വളരെ മുമ്പ് തന്നെ പോസ്റ്റ് ചെയ്തതാണെങ്കിലും പത്താന്‍ കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാനെ അപമാനിച്ചതിന് രാജ്യദ്രോഹകുറ്റം ചുമത്തി ഒരാളെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് ഈ പോസ്റ്റ് വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.

ഇയാളെ കണ്ടെത്തണമെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. ഫേയ്‌സ്ബുക്ക് ചിത്രങ്ങളിലൂടെ ഇയാള്‍ പട്ടാളക്കാരനാണെന്നാണ് കരുതുന്നത്. കൊല്ലം സ്വദേശിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

© 2024 Live Kerala News. All Rights Reserved.