മന്ത്രി കെ ബാബുവും പുറത്തേക്ക്? തെളിവ് ലഭിച്ചിട്ടും കെ ബാബുവിനെതിരെ എന്തുകൊണ്ട് കേസെടുത്തില്ലെന്ന് ഹൈക്കോടതി; വിജിലന്‍സ് ഡയറക്ടര്‍ സത്യവാങ്മൂലം നല്‍കണം

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ മന്ത്രി കെ ബാബുവിനെതിരായി തെളിവ് ലഭിച്ചിട്ടും കേസെടുക്കുകയോ അന്വേഷണം നടക്കുകയോ ചെയ്യാത്തതെന്തുകൊണ്ടാണെന്ന് ഹൈക്കോടതി. കോഴ ആരോപണത്തില്‍ മന്ത്രി കെ ബാബുവിനെതിരെ എന്തുകൊണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല. കേസില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് കോടതി ആരാഞ്ഞു. ഒരാഴ്ച്ചയ്ക്കകം സത്യവങമൂലം സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടറോട് കോടതി നിര്‍ദേശിച്ചു. തുടര്‍നടപടിയും അറിയിക്കണം.മന്ത്രി ബാബുവിനെതിരായ ഹര്‍ജി സിബിഐയ്ക്ക് വിടുക, കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ഹര്‍ജികളിലാണ് കോടതിയുടെ വിമര്‍ശനം. കോടതി പരാമര്‍ശത്തെത്തുടര്‍ന്നാണ് കെ എം മാണി മന്ത്രി സ്ഥാനം രാജിവച്ചത്. കെ ബാബുവിന്റെയും രാജിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് വ്യക്തം.

© 2024 Live Kerala News. All Rights Reserved.