പത്താന്‍കോട്ട് വീണ്ടും വെടിവെപ്പ്; ഭീകരാക്രമണത്തില്‍ മരിച്ചത് പത്ത് സൈനികര്‍; പാകിസ്ഥാന്റെ പങ്കും അന്വേഷിക്കുന്നു

ലുധിയാന: പത്താന്‍കോട്ട് വ്യോമസേന കേന്ദ്രത്തില്‍ ഇന്നലെ പുലര്‍ച്ചെ നടന്ന ഭീകരാക്രമണത്തില്‍ മരിച്ച ഏഴു സൈനികരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെത്തിയതൊടെ മരിച്ച സൈനികരുടെ എണ്ണം പത്തായി. വ്യാമസേന, കരസേന, ഗരുഡ് എന്നി വിഭാഗങ്ങളിലെ സൈനികരാണ് കൊല്ലപ്പെട്ടത്. അതേസമയം സുരക്ഷ ശക്തമാക്കിയതായും, തെരച്ചില്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ പത്താന്‍കോട്ട് വ്യോമസേന കേന്ദ്രത്തില്‍ വീണ്ടും വെടിവെപ്പുണ്ടായതാണ് വിവരം. ഭീകരാക്രമണം അന്വേഷിക്കാനായി ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ പത്താന്‍കോട്ടിലെത്തി. ഐ.ജി അലോക് മിത്തലിനാണ് അന്വേഷണ ചുമതല. ഇന്നലെ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നാലെ അന്വേഷണം നടക്കുന്നതിനിടെ ഇന്ന് ഗ്രനേഡ് പൊട്ടിത്തെറിച്ച് സഫോടനം ഉണ്ടായി. ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടോ എന്നറിയാനുളള തിരച്ചിലിനിടെയാണ് ഗ്രനേഡ് പൊട്ടിയതും, സൈനികര്‍ക്ക് പരുക്കേറ്റതും. ഗ്രനേഡുകള്‍ നിര്‍വീര്യമാക്കാനുളള ശ്രമത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്നും, പരുക്കേറ്റ നാലു സൈനികരില്‍ ഒരാളുടെ നില ഗുരുതരമാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പത്താന്‍കോട്ടില്‍ നടന്ന ഭീകരാക്രമണത്തില്‍ പാകിസ്താന് പങ്കുണ്ടെന്ന തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കെ അതേക്കുറിച്ചുള്ള അന്വേഷണം നടക്കുന്നുണ്ട്. പാക് സൈന്യത്തിന്റെ സഹായമില്ലാതെ തീവ്രവാദികള്‍ക്ക് ഇങ്ങനെയൊരു ആക്രമണം നടത്താനാവില്ലെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് ഇതേക്കുറിച്ചുള്ള അന്വേഷണവും തിരിച്ചടിയും കൊടുക്കാന്‍ ഇന്ത്യ ആലോചിക്കുന്നത്. സംഭവത്തെ അമേരിക്ക അപലപിച്ചു.

© 2024 Live Kerala News. All Rights Reserved.