കൊച്ചിയുടെ മോഹം പൂവണിയുന്നു; മെട്രോ ട്രയിനിന്റെ കന്നിയോട്ടം ജനുവരി 23ന്; പരീക്ഷണ ഓട്ടം ഒരു കിലോമീറ്റര്‍ ദൂരം

കൊച്ചി: കേരളത്തിന്റെ സ്വപ്‌നങ്ങള്‍ക്ക്് നിറംചാര്‍ത്തി കൊച്ചിയുടെ മടിത്തട്ടില്‍ മെട്രോ ട്രയിന്‍ കന്നിയോട്ടം ഈ മാസം 23ന്. മുട്ടം യാര്‍ഡില്‍ നിന്നുമുളള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. ഇതിനായി മൂന്നുകോച്ചുകളുളള ട്രെയിന്‍ ആന്ധ്രാപ്രദേശിലെ ശ്രീസിറ്റിയില്‍ പ്ലാന്റില്‍ നിന്നും ഗതാഗതി മന്ത്രി ആര്യാടന്‍ മുഹമ്മദ് നാളെ ഏറ്റുവാങ്ങും. ശ്രീസിറ്റിയിലെ പ്ലാന്റില്‍ നിന്നും ഏറ്റുവാങ്ങി കൂറ്റന്‍ ട്രെയ്‌ലറിര്‍ ലോറിയില്‍ എത്തിക്കുന്ന കോച്ചുകളുടെ ഭാഗങ്ങള്‍ ഇന്‍സ്‌പെക്ഷന്‍ ലൈനില്‍ ഇറക്കിവച്ച് കൂട്ടിയോജിപ്പിക്കും. ഇതിനുവേണ്ടിയുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പരീക്ഷണ ഓട്ടത്തിന് കൊടി വീശുന്നത്. മെട്രൊ ഓട്ടം ആരംഭിക്കുന്നതിനുളള സുരക്ഷാ പരീക്ഷണങ്ങളുടെ തുടക്കമാണിത്. പിന്നീട് മൂന്നുതരം പരീക്ഷണം ഓട്ടങ്ങളുടെ വിജയത്തിനുശേഷം ഫെബ്രുവരിയില്‍ വീണ്ടും ട്രയല്‍ നടത്താനാണ് തീരുമാനം.

© 2024 Live Kerala News. All Rights Reserved.