കേരളത്തിന്റെ സ്വപ്‌നത്തിന് ചിറക് മുളയ്ക്കുന്നു; കൊച്ചി മെട്രോ പരീക്ഷണ ഓട്ടം ഫെബ്രുവരിയില്‍

കൊച്ചി: കേരളത്തിന്റെ സ്വപ്‌നത്തിന് നിറച്ചാര്‍ത്തണിഞ്ഞ് കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഫെബ്രുവരിയില്‍ നടക്കും. എത്ര ദൂരമാകും ട്രയല്‍ റണ്‍ നടത്തേണ്ടതെന്ന് പണിതീരുന്ന മുറയ്ക്ക് തീരുമാനിക്കുമെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു. മുട്ടം മുതല്‍ കുറച്ച് ദൂരം ട്രയല്‍ റണ്‍ നടത്തും.
പദ്ധതി പൂര്‍ത്തിയാക്കാന്‍ ജോലികളുടെ വേഗം കൂട്ടണമെന്ന് ഡിഎംആര്‍സിയെ അറിയിച്ചുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജോലിയിലെ വേഗക്കുറവ് പദ്ധതിയെ ബാധിച്ചിട്ടുണ്ട്. തൊഴിലാളി ക്ഷാമവും പദ്ധതി വൈകാന്‍ കാരണമാകന്നുണ്ട്. മുട്ടത്ത് കുറച്ച് ജോലി കൂടി ബാക്കിയുണ്ട്. കൂടാതെ ട്രയല്‍ റണ്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ഭാഗത്തെ സ്‌റ്റേഷനുകളില്‍ കുറച്ച് ജോലിയും ശേഷിക്കുന്നുണ്ട്. ഇത് ൂര്‍ത്തിയാക്കിയാക്കിയശേഷമാണ് പരീക്ഷണ ഓട്ടം നടത്തുക. 2016 ജൂണില്‍ ആദ്യ ഘട്ടം പൂര്‍ത്തിയാക്കുമെന്നാണ് ഡിഎംആര്‍സി അറിയിച്ചിട്ടുള്ളത്. പദ്ധതി നിയമസഭാതിരഞ്ഞെടുപ്പിന് മുമ്പ് പൂര്‍ത്തിയാക്കി സര്‍വീസ് തുടങ്ങാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.