സിപിഎമ്മിന്റെ സാമൂഹിക ഘടനയും അംഗത്വവും തമ്മില്‍ വലിയ പൊരുത്തക്കേടെന്ന് പ്ലീനം റിപ്പോര്‍ട്ട്; പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ യെച്ചൂരിയുടെ അഞ്ചിന നിര്‍ദേശം

കൊല്‍ക്കത്ത: സിപിഎമ്മിന്റെ സാമൂഹിക ഘടനയും ചില സംസ്ഥാന സമിതികളിലെ അംഗത്വവും തമ്മില്‍ വലിയ പൊരുത്തക്കേടുണ്ടെന്ന് പ്ലീനം റിപ്പോര്‍ട്ട്. നേതൃനിരയില്‍ ഉള്ളവരുടെ ഉയര്‍ന്ന സാമൂഹിക പശ്ചാത്തലം കാരണം അടിസ്ഥാന വര്‍ഗ്ഗ പാര്‍ട്ടിയെന്ന സിപിഐഎമ്മിന്റെ പ്രതിഛായ നഷ്ടമാകുന്നുവെന്ന് പ്ലീനം രേഖയില്‍ പരാമര്‍ശം. പാര്‍ട്ടിയുടെ വെളിപ്പെടുത്തുന്നു. പട്ടികജാതിപട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കും ന്യൂന പക്ഷത്തിനും നാമ മാത്രമായ പ്രാതിനിധ്യമെ പാര്‍ട്ടിയുടെ ഉന്നത സമിതികളില്‍ ഉളളുവെന്നും പ്ലീനം രേഖ വ്യക്തമാക്കി. സിപിഎമ്മിലേക്ക് യുവാക്കളെ കൂടുതലായി ആകര്‍ഷിക്കണമെന്ന് പ്ലീനചര്‍ച്ചയില്‍ പി രാജീവ് ആവശ്യപ്പെട്ടു. കമ്മിറ്റികളില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്നും രാജീവ് ആവശ്യപ്പെട്ടു. ശക്തിപ്പെടുത്തുന്നതിന് സീതാറാം യെച്ചൂരി അഞ്ചിന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു. രാജ്യത്തെ നിലവിലെ വെല്ലുവിളികള്‍ ഏറ്റെടുക്കുക, ജനകീയ പ്രതിഷേധങ്ങള്‍ ശക്തമാക്കുക, പാര്‍ട്ടിയെ സ്വതന്ത്രമായി ശക്തിപ്പെടുത്തുന്നതിനൊപ്പം കരുത്തുറ്റ ഇടത് മുന്നണി രൂപപ്പെടുത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് യെച്ചൂരി മുന്നോട്ടു വച്ചത്. പാര്‍ട്ടിക്ക് പുത്തന്‍ ഊര്‍ജ്ജം നല്‍കി ലക്ഷ്യങ്ങള്‍ നേടിയെടുക്കണമെന്നും പ്ലീനത്തില്‍ യെച്ചൂരി പറഞ്ഞു. മാധ്യമങ്ങളോടുളള പാര്‍്ട്ടിയുടെ സമീപനത്തില്‍ മാറ്റം വരണം. മുഖ്യധാരാ മാധ്യമങ്ങളിലെ അവസരങ്ങള്‍ പാര്‍ട്ടി ഉപയോഗപ്പെടുത്തണം. നവമാധ്യമങ്ങളില്‍ സജീവമായ പങ്കാളിത്തം വേണം. എല്ലാ ജില്ലകളിലും നവമാധ്യമ യൂണിറ്റ് ഉണ്ടാക്കാനും പ്ലീനം നിര്‍ദ്ദേശിച്ചു. കേരളത്തിലെ നേതാക്കളുടെ ശരീരഭാഷയിലെ മാറ്റം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.