സൗദി അറേബ്യയില്‍ അറബിയുടെ കടുത്ത പീഡനത്തില്‍ നിന്ന് രക്ഷപ്പെട്ട മൂന്ന് യുവാക്കളും നാട്ടിലെത്തി; ക്രൂരമായ മര്‍ദ്ധനമേറ്റാണിവര്‍ ജോലി ചെയ്തിരുന്നത്

റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍ ഉടമയായ അറബിയുടെ ക്രൂര പീഡനത്തിനിരയായ മൂന്ന് യുവാക്കളും നാട്ടില്‍ തിരിച്ചെത്തി. പുലര്‍ച്ചെ മൂന്നു മണിയോടെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ യുവാക്കളെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് സ്വീകരിച്ചു. ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ ബൈജു, അഭിലാഷ്, വിമല്‍കുമാര്‍ എന്നിവരാണ് സൗദിയില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയത്. ഇവരെ തൊഴില്‍ ഉടമ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ചില ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. യുവാക്കള്‍ക്ക് കേരളത്തില്‍ ആവശ്യമായ പൊലീസ് സുരക്ഷ നല്‍കുമെന്നും ഇതുമായി ബന്ധപ്പെട്ട് സൗദി എംബസിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുവെന്നും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നേരത്തെ പറഞ്ഞിരുന്നു. യുവാക്കളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഫലപ്രദമായ ഇടപെടല്‍ നടത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.