തിയറ്റര്‍ സമരം ഒത്തുതീര്‍ന്നു; ക്ഷേമനിധി അഞ്ചുരൂപയാക്കും

കൊച്ചി: ക്ഷേമനിധി വിഷയത്തില്‍ സംസ്ഥാനത്തെ എ ക്ലാസ് തിയേറ്റര്‍ ഉടമകള്‍ തിങ്കളാഴ്ച മുതല്‍ നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയേത്തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. രാത്രി നടക്കുന്ന മന്ത്രിസഭാ യോഗം തീരുമാനങ്ങള്‍ അംഗീകരിച്ചേക്കും.
ക്ഷേമനിധി തുക അഞ്ച് രൂപയാക്കും. ഇതില്‍ നിന്ന് നിര്‍മാതാക്കളുടെ നിധിയിലേക്ക് രണ്ട് രൂപയും തിയേറ്റര്‍ ഉടമകള്‍ക്ക് ഒന്നര രൂപയും ക്ഷേമനിധിയിലേക്ക് ഒരു രൂപയും കെ.എസ്.എഫ്.ഡി.സിക്കും ചലചിത്ര അക്കാദമിക്കും 25 പൈസവീതവും വകയിരുത്താനാണ് ധാരണ. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മഞ്ഞളാംകുഴി അലി എന്നിവരും ഉടമകളും നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.

© 2024 Live Kerala News. All Rights Reserved.