തിരുവനന്തപുരം: പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് മന്ത്രിസഭയില്‍ വകുപ്പുവിഭജനം ഏറെക്കുറെ പൂര്‍ത്തിയായി. സിപിഐയിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ പൂര്‍ണ്ണമായ തീരുമാനം വന്നിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരം, വിജിലന്‍സ്, ഐടി വകുപ്പുകള്‍ കൈകാര്യം ചെയ്യും. ധനകാര്യം തോമസ് ഐസക് തന്നെ. ഇ.പി.ജയരാജന്‍ വ്യവസായം, കായികം. എ.കെ.ബാലന്‍നിയമം, സാംസ്‌കാരികം, പിന്നാക്കക്ഷേമം. ടി.പി.രാമകൃഷ്ണന്‍ തൊഴില്‍, എക്‌സൈസ്. സി.രവീന്ദ്രനാഥ് വിദ്യഭ്യാസം. ജി.സുധാകരന്‍പൊതുമരാമത്ത്, റജിസ്‌ട്രേഷന്‍. ജെ.മേഴ്‌സിക്കുട്ടിയമ്മ ഫിഷറീസ്, പരമ്പരാഗത വ്യവസായം. എ.സി. മൊയ്തീന്‍ സഹകരണം, ടൂറിസം.കെ.ടി. ജലീലിന് തദ്ദേശസ്വയംഭരണ വകുപ്പാണ്. ആരോഗ്യം കെ.കെ.ഷൈലജയും കടകംപള്ളി സുരേന്ദ്രന്‍ വൈദ്യുതി, ദേവസ്വവുമാണ് നോക്കുക.
ജലവിഭവവകുപ്പ് ജനതാദളി(എസ്)ന്റെ മാത്യു ടി തോമസിന് നല്‍കി. എന്‍സിപിയുടെ എ.കെ.ശശീന്ദ്രനാകും ഗതാഗതവകുപ്പ് കൈകാര്യം ചെയ്യുക. വിഎസ് സര്‍ക്കാരിന്റെ കാലത്ത് മാത്യു ടി. തോമസ് ആയിരുന്നു ഗതാഗത മന്ത്രി. കോണ്‍ഗ്രസ് എസ്സിന്റെ രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് ദേവസ്വത്തിന് പകരം തുറമുഖ വകുപ്പാണ് നല്‍കിയത്. സിപിഐ മന്ത്രിമാരില്‍ ഇ ചന്ദ്രശേഖരന് റവന്യു വകുപ്പും പി.തിലോത്തമന് ഭക്ഷ്യസിവില്‍ സപ്ലൈസും വി.എസ്.സുനില്‍കുമാറിന് കൃഷിവകുപ്പും കെ.രാജുവിന് വനം വകുപ്പും ലഭിച്ചു.