top of page
15-01-26



തന്ത്രി ജയിലിൽ, മന്ത്രി വീട്ടിൽ’; ശബരിമല സ്വർണ്ണക്കൊള്ളയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് രാജീവ് ചന്ദ്രശേഖർ!
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ സംരക്ഷിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സ്വർണ്ണക്കൊള്ളയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഉന്നതരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. “തന്ത്രി ജയിലിലാകുമ്പോൾ, കൊള്ളയ്ക്ക് കൂട്ടുനിന്ന മന്ത്രി വീട്ടിലിരിക്കുകയാണ്. സ്വർണ്ണത്തിന്റെ കാവൽക്കാരായ മന്ത്രിയും ദേവസ്വം ബോർഡുമാണ് ഇതിൽ മറുപടി പറയേണ്ടത്” – രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തന്ത്രിക്കെതിരെയുള
8 hours ago1 min read


ഡൽഹിയിൽ പള്ളിയുടെ കയ്യേറ്റഭൂമി ഒഴിപ്പിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ കല്ലേറ്
ഡൽഹി: ഡൽഹി രാംലീല മൈതാനത്തിന് സമീപമുള്ള പള്ളിക്ക് അടുത്തുള്ള അനധികൃത കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതിനിടെ വ്യാപക സംഘർഷം. പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞതിനെത്തുടർന്ന് അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കയ്യേറ്റം ഒഴിപ്പിക്കാൻ ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഒരു വിഭാഗം ആളുകൾ സംഘടിക്കുകയും നടപടി തടയാൻ ശ്രമിക്കുകയുമായിരുന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കൂടുതൽ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഡൽഹി ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ബുധനാഴ്ച പുലർച്ചെ മുനിസിപ്പൽ അധികൃതർ നടപടി ത
Jan 71 min read


ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് നേതൃത്വം നൽകിയത് സിപിഐഎം; രമേശ് ചെന്നിത്തല
ശ ബരിമല സ്വർണ്ണക്കൊള്ളയ്ക്ക് നേതൃത്വം നൽകിയത് സിപിഐഎം ആണെന്ന് രമേശ് ചെന്നിത്തല. എസ് ഐ ടി റിപ്പോർട്ട് ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Jan 71 min read


ബോചെ 1000 ഏക്കറിലെ പാപ്പാഞ്ഞിക്ക് റെക്കോര്‍ഡ്
വയനാട് മേപ്പാടിയിലെ ബോചെ 1000 ഏക്കറില്‍ ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി 65 അടിയുള്ള ഭീമാകാരമായ പാപ്പാഞ്ഞിയെ കത്തിച്ചു. ഈ വര്‍ഷത്തെ ഏറ്റവും വലിയ പാപ്പാഞ്ഞി എന്ന യൂണിവേഴ്സല്‍ ഫോറത്തിന്റെ റെക്കോര്‍ഡാണ് പാപ്പാഞ്ഞി സ്വന്തമാക്കിയത്. പുതുവത്സരരാവില്‍ വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ബോചെ അമ്പെയ്തുകൊണ്ടാണ് പാപ്പാഞ്ഞിയെ കത്തിച്ചത്. പ്രശസ്ത ഗായകരായ വേടന്, ഗൗരിലക്ഷ്മി എന്നിവരുടെ സംഗീതവിരുന്നും ബോചെ 1000 ഏക്കറില്‍ അരങ്ങേറി. ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി അന്യസംസ്ഥാനങ്ങളില്‍ നിന
Jan 11 min read


വേടനും ഗൗരിലക്ഷ്മിയും ബോചെ 1000 ഏക്കറില്‍
വയനാട് മേപ്പാടിയിലെ ബോചെ 1000 ഏക്കറില്‍ കാര്‍ണിവലും, ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളും ആരംഭിച്ചു. മേപ്പാടി ടൗണില്‍ നിന്നും ആരംഭിച്ച റോഡ് ഷോയോടു കൂടി കാര്‍ണിവലിന് തുടക്കം കുറിച്ചു. ഇന്ന് ബുധനാഴ്ച മോണിക്ക സ്റ്റാര്‍ലിങ് അവതരിപ്പിച്ച മ്യൂസിക്കല്‍ നൈറ്റ് അരങ്ങേറും. ഡിസംബര്‍ 23 മുതല്‍ ജനുവരി 4 വരെ നീണ്ടുനില്‍ക്കുന്ന വന്‍ ആഘോഷങ്ങളാണ് ബോചെ 1000 ഏക്കറില്‍ ഒരുക്കിയിരിക്കുന്നത്. വൈകുന്നേരം 7 മണിക്കാണ് പരിപാടികള്‍ ആരംഭിക്കുന്നത്. ഡിസംബര്‍ 25 ന് നാടന്‍പാട്ട് കലാകാരി പ്രസീത ചാലക്കുടി നയിക്ക
Dec 24, 20251 min read


ഒടുവിൽ രാഹുൽ ഈശ്വർ പുറത്തേക്ക്! സൈബർ അധിക്ഷേപ കേസിൽ ജാമ്യം
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയെ സൈബർ അധിക്ഷേപം നടത്തിയ കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചു. കേസിൽ അറസ്റ്റിലായി 16 ദിവസത്തെ റിമാൻഡിലായിരുന്ന രാഹുൽ ഈശ്വറിന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉപാധികളോടെയുള്ള ജാമ്യം. രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വാദം പൂർത്തിയായിരുന്നു. തുടർന്ന് ഉച്ചയ്ക്കുശേഷമാണ് കോടതി ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. രാഹുൽ ഈശ്വർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട
Dec 15, 20251 min read


ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് വാശി ഷോറൂം ഉദ്ഘാടനം ചെയ്തു
മുംബൈ: 162 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം മുംബൈ വാശിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. 812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് & ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡര്‍ ബോചെയും കുംഭമേള വൈറല്‍ താരം മൊണാലിസയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഡോ.സഞ്ജയ് ജോര്‍ജ്ജ് (ഗ്രൂപ്പ് സിഇഒ) പങ്കെടുത്തു. ഉദ്ഘാടനത്തിന് എത്തിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 5 പേര്‍ക്ക് ഡയമണ്ട് റിംഗ് സമ്മാനമായി നല്കി
Dec 15, 20251 min read


മോദിയെ വിളിച്ച് നെതന്യാഹു; ഭീകരവാദം, ഗാസ സമാധാന പദ്ധതി എന്നീ വിഷയങ്ങളിൽ ചർച്ച
ന്യൂഡൽഹി : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവു ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഒരു ടെലഫോൺ സംഭാഷണം നടത്തി. തന്ത്രപരമായ ബന്ധങ്ങൾ, ഭീകരവാദം, ഗാസ സമാധാന പദ്ധതി എന്നിവയെക്കുറിച്ച് ആയിരുന്നു ഇരു നേതാക്കളും തമ്മിൽ ചർച്ച നടന്നത്. ഭീകരതയെ ശക്തമായി അപലപിക്കുകയും സീറോ ടോളറൻസ് നിലപാട് വീണ്ടും ഉറപ്പിക്കുകയും ചെയ്തതായി ഇരു പ്രധാനമന്ത്രിമാരും ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഗാസ സമാധാന പദ്ധതി നടപ്പിലാക്കുന്നതിനും മേഖലയിലെ സമാധാനത്തിനായുള്ള ശ്രമങ്ങൾക്ക
Dec 11, 20251 min read


ലോക്സഭയിൽ അമിത് ഷാ-രാഹുൽ വാക്പോര്; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
ലോ ക്സഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ രൂക്ഷമായ വാക്പോര്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കഴിഞ്ഞ നാല് മാസമായി നുണപ്രചാരണം നടത്തുകയാണെന്ന് അമിത് ഷാ ആരോപിച്ചു. സഭയുടെ നടപടിക്രമം അനുസരിച്ച് ഏതു വിഷയത്തിലും ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച അദ്ദേഹം, തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാരിന് വേണ്ടിയല്ല പ്രവർത്തിക്കുന്നതെന്നും കേന്ദ്രത്തിൻ്റെ ആജ്ഞകൾക്കനുസരിച്ചല്ല തീരുമാനമെടുക്കുന്നതെന്നും വ്യക്തമാക്കി. വോട്ടർ
Dec 11, 20251 min read


മെഗാഭൂകമ്പ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ജപ്പാൻ ; 8ൽ കൂടുതൽ തീവ്രതയുള്ള ഭൂകമ്പത്തിന് സാധ്യത
ടോക്യോ : അതീവ തീവ്രതയുള്ള മെഗാഭൂകമ്പ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ജപ്പാൻ. റിക്ടർ സ്കെയിലിൽ 8 അല്ലെങ്കിൽ അതിൽ കൂടുതൽ തീവ്രതയുള്ള മറ്റൊരു ഭൂചലനം പ്രദേശത്ത് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി (ജെഎംഎ). തിങ്കളാഴ്ചയുണ്ടായ 7.5 തീവ്രതയുള്ള ഭൂകമ്പത്തെത്തുടർന്ന്, അടുത്ത ആഴ്ച ജപ്പാന്റെ വടക്കൻ പസഫിക് തീരത്ത് ഒരു ‘മെഗാ ഭൂകമ്പം” ഉണ്ടാകാനുള്ള സാധ്യതയാണ് കണക്കാക്കപ്പെടുന്നത്. തിങ്കളാഴ്ച ജപ്പാന്റെ വടക്കൻ ഹോൺഷു തീരത്തെ അമോറിയിൽ ഭൂകമ്പത്തിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു. റിക
Dec 11, 20251 min read


വന്ദേമാതരം ചിലർക്ക് അലർജിയാണ്, രാജ്യത്തെ ഒന്നിപ്പിക്കുന്ന കാര്യങ്ങളിൽ കോൺഗ്രസ് അകന്നു നിൽക്കുന്നു;രാഹുലിനെയും പ്രിയങ്കയെയും വിമർശിച്ച് അനുരാഗ് താക്കൂർ
വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ലോക്സഭയിൽ നടന്ന ചരിത്രപരമായ ചർച്ചയ്ക്കിടെ ബിജെപി എംപി അനുരാഗ് താക്കൂർ കോൺഗ്രസ് പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് ശേഷം കോൺഗ്രസ് നേതൃത്വത്തിനെതിരെ, പ്രത്യേകിച്ച് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ലക്ഷ്യം വച്ചായിരുന്നു താക്കൂറിന്റെ വിമർശനം. രാഹുലും പ്രിയങ്ക ഗാന്ധിയും സഭയിൽ ഇല്ലാത്തത് എന്തുകൊണ്ട് ? രാജ്യത്തിന് ഇത്രയും പ്രധാനപ്പെട്ട ഒരു അവസരത്തിൽ രാഹുലും പ്രിയങ്ക ഗാന്ധ
Dec 9, 20251 min read


കീഴ്വഴക്കം ലംഘിച്ച് മോദി വിമാനത്താവളത്തിൽ; പുടിന് ഊഷ്മള വരവേൽപ്പ്
ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിമാനത്താവളത്തിലെത്തി. സാധാരണ വിദേശ നേതാക്കളെ സ്വീകരിക്കാൻ മന്ത്രിമാരോ ഉദ്യോഗസ്ഥരോ ആണ് എത്താറുള്ളതെങ്കിൽ, ഇത്തവണ കീഴ്വഴക്കങ്ങൾ മാറ്റി വെച്ചാണ് പ്രധാനമന്ത്രി -വിമാനത്താവളത്തിൽ എത്തിയത്. വിമാനത്തിൽ നിന്നിറങ്ങിയ പുടിനെ മോദി ഹസ്തദാനം നൽകി ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. 2021-ന് ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. വിമാനത്താവളത്തിൽ നിന്ന് ഒരേ വാഹനത്തി
Dec 5, 20251 min read


ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ തിരൂര്‍ ഷോറൂം ഉദ്ഘാടനം ചെയ്തു
തിരൂര്‍: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ തിരൂര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. 812 കി. മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് & ഗിന്നസ് റെക്കോര്‍ഡ് ഹോള്‍ഡര്‍ ബോചെയും, പ്രശസ്ത സിനിമാതാരം നവ്യ നായരും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തിരൂരിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ രോഗികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്കുന്ന ധനസഹായം വേദിയില്‍ വെച്ച് കുറുക്കോളി മൊയ്തീന് (എം.എല്‍.എ.) വിതരണം ചെയ്തു. അബ്ദുല്‍ സലാം കെ.കെ. (കൗണ്‍സിലര്‍), അഹമ്മദ് പൗവല്‍ (സെക്രട്ടറ
Dec 5, 20251 min read


സ്വര്‍ണവും വെള്ളിയും വാങ്ങാന്‍ ബോചെ ഗോള്‍ഡ് & ഡയമണ്ട് എ ടി എം
തൃശൂര്‍: കേരളത്തില്‍ ആദ്യമായി സ്വര്‍ണം വാങ്ങാന്‍ എ ടി എം സ്ഥാപിച്ച് ബോചെ. തൃശൂര്‍ റൗണ്ടിലുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ സ്ഥാപിച്ച എ ടി എമ്മിന്റെ പ്രവര്‍ത്തനോദ്ഘാടനം 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും, ലോക സമാധാനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ബോചെ, സയ് തരൂജ് (എം.ഡി., സി.ഇ.ഒ., ഗോള്‍ഡ് സിക്ക ലിമിറ്റഡ്) എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ഡോ. ജി.എസ്. മൂര്‍ത്തി (ഫൗണ്ടര്‍ ആന്റ് എക്സിക്യൂട്ടീവ് ചെയര്മാന്
Dec 3, 20251 min read


ബിജെപിയെ പരാജയപ്പെടുത്താനുള്ള ഉത്തരവാദിത്തം മുഴുവന്‍ ഏറ്റെടുക്കാനാകില്ലെന്ന് എസ്ഡിപിഐ
ബിജെപിയെ പരാജയപ്പെടുത്താനുള്ള മുഴുവന്‍ ഉത്തരവാദിത്വവും എസ്ലിപിഐക്ക് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ്. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ ബിജെപിയെ തോല്‍പ്പിക്കുക എന്ന അജണ്ട മാത്രം നടത്താന്‍ കഴിയില്ലെന്നും ഇടത് വലത് മുന്നണികളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്ഐആര്‍ നടപ്പാക്കിയാല്‍ കേരളത്തില്‍ ബിജെപിക്ക് തെരഞ്ഞെടുപ്പ് വിജയം ഉണ്ടാകും. ബീഹാറിനെ കടത്തിവെടുന്ന വിജയം കൈവരിക്കും. പിണറായി സര്‍ക്കാരിന്റെ മൂന്നാം വരവോ യുഡിഎഫിന്റെ തിരിച്ചു വര
Dec 3, 20251 min read


നഗ്നദൃശ്യങ്ങൾ കാണിച്ച് രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണിപ്പെടുത്തി; ഫ്ലാറ്റിൽ വച്ച് പീഡിപ്പിച്ചതായി യുവതിയുടെ മൊഴി
കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ (Rahul Mamkootathil) യുവതിയുടെ 20 പേജുള്ള മൊഴിയിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. തന്റെ നഗ്നദൃശ്യങ്ങൾ കാണിച്ച് രാഹുൽ ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ മൊഴി. തിരുവനന്തപുരം തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽ വെച്ച് പീഡിപ്പിച്ചതായും ആരോപണം. വ്യാഴാഴ്ച വൈകുന്നേരം പരാതിക്കാരി മറ്റൊരു സ്ത്രീയോടൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി വിഷയം അവതരിപ്പിക്കുകയും രേഖാമൂലമുള്ള പരാതി സമർപ്പിക്കുകയും ചെയ്തു. വാട്സാപ്പ് സന്ദേശങ്ങളും ഓഡിയോ റെക്കോർഡിംഗുകളും ഉൾപ്പെടെയുള്ള
Nov 28, 20251 min read


രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധി, കോണ്‍ഗ്രസ് അവനെ അവിശ്വസിക്കുന്നില്ല': കെ സുധാകരന്
'കോഴിക്കോട്: ലൈംഗിക ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎക്ക് പിന്തുണയുമായി കെ സുധാകരന് എം പി. രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധിയാണെന്ന് സുധാകരന് പറഞ്ഞു. രാഹുല്‍ കോണ്‍ഗ്രസില്‍ സജീവമാകണം. 'ഞാന്‍ ആ വിഷയത്തെ പറ്റി അന്വേഷിച്ചു. കോണ്‍ഗ്രസ് അവനെ അവിശ്വസിക്കുന്നില്ല. രാഹുലുമായി വേദി പങ്കിടാന്‍ മടിയില്ല. പുതിയ ശബ്ദരേഖ താന്‍ കേട്ടിട്ടില്ല'- സുധാകരന് പറഞ്ഞു. 'വെറുതെ അദ്ദേഹത്തെ അപമാനിക്കാന്‍ സിപിഎമ്മും ബിജെപിയും നടത്തുന്ന ശ്രമമാണ് ഇതിന് പിന്നില്‍. തീര്‍ത്തും നിരപരാധിയാണ്. ഞാന
Nov 25, 20251 min read


കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് ആയുധങ്ങൾ കണ്ടെടുത്ത് സൈന്യം
രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച ഹന്ദ്വാര പോലീസും കരസേനയുടെ നൗഗം ബ്രിഗേഡും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. നീരിയൻ വനമേഖലയിൽ നടത്തിയ നീണ്ട തിരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയത്. ഓപ്പറേഷനിൽ അസോൾട്ട് റൈഫിളുകൾ ഉൾപ്പെടെ വലിയൊരു ആയുധശേഖരം കണ്ടെടുത്തതായി സുരക്ഷാസേന സ്ഥിരീകരിച്ചു. രണ്ട് എം4 സീരീസ് അസോൾട്ട് റൈഫിളുകൾ, രണ്ട് ചൈനീസ് പിസ്റ്റളുകൾ, ഗ്രനേഡുകൾ, വെടിയുണ്ടകൾ എന്നിവയാണ് സുരക്ഷാസേന കണ്ടെടുത്തിട്ടുള്ളത്. കൂടുതൽ ഒളിത്താവളങ്ങളോ ആയുധശേഖരങ്ങളോ ഉണ്ടോ എന്ന് കണ്ടെത്തു
Nov 21, 20251 min read


തീവ്രവാദി ഡോക്ടർമാരെ ചോദ്യം ചെയ്യൽ തുടരുന്നു; എൻഐഎ ഇതുവരെ കസ്റ്റഡിയിലെടുത്തത് 200ഓളം പേരെ ; നാലുപേരെ ചോദ്യം ചെയ്ത് വിട്ടയച്ചു
കസ്റ്റഡിയിലെടുത്ത 200ഓളം പേരിൽ പശ്ചിമബംഗാളിൽ നിന്നും ഹരിയാനയിൽ നിന്നും കസ്റ്റഡിയിലെടുത്ത ഡോക്ടർമാർ ഉൾപ്പെടെ നാല് പേരെ ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചു. എന്നാൽ തീവ്രവാദ ശൃംഖലകളുമായി ബന്ധം കണ്ടെത്തിയതിനെ തുടർന്ന് മറ്റു നിരവധി പേർ ഇപ്പോഴും എൻഐഎ കസ്റ്റഡിയിലാണ്. മദ്രസകളിലെ ഇമാമുകൾ, ഡയഗ്നോസ്റ്റിക്സ് സെന്റർ ഉടമകൾ, അൽ-ഫലാഹ് സർവകലാശാലയിലെ നിലവിലുള്ളതും മുൻകാല വിദ്യാർത്ഥികളും സഹപ്രവർത്തകരും, ബിസിനസുകാർ എന്നിവർ ഉൾപ്പെടുന്നവരാണ് ഇപ്പോഴും കസ്റ്റഡിയിലുള്ളത്. അതേസമയം ഫരീദാബാദിൽ നിന്നും ജമ്മ
Nov 17, 20251 min read


സ്ഫോടനം നടത്തിയ കാറിൽ ഉണ്ടായിരുന്ന ചാവേർ ഡോ. ഉമർ നബി തന്നെ ; സ്ഥിരീകരിച്ച് ഡിഎൻഎ റിപ്പോർട്ട്
സ്ഫോടന സ്ഥലത്ത് നിന്ന് കണ്ടെടുത്ത എല്ലുകളിൽ നിന്നും പല്ലുകളിൽ നിന്നും വേർതിരിച്ചെടുത്ത ഡിഎൻഎ സാമ്പിളുകളുമായി ഡോ. ഉമറിന്റെ അമ്മയുടെ ഡിഎൻഎ സാമ്പിളുകൾ ഒത്തുചേർന്നതിനെ തുടർന്നാണ് ഇപ്പോൾ ചാവേർ ഉമർ നബി തന്നെയാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഡോ. ഉമറിന്റെ അമ്മയിൽ നിന്ന് എടുത്ത ഡിഎൻഎ സാമ്പിളുകൾ കാറിൽ നിന്ന് കണ്ടെടുത്ത അവശിഷ്ടങ്ങളുമായി 100 ശതമാനം പൊരുത്തപ്പെട്ടതായി ഡിഎൻഎ റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്ഫോടനം നടക്കുമ്പോൾ വാഹനത്തിൽ ഡോ. ഉമർ നബി ഒറ്റയ്ക്കായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ
Nov 13, 20251 min read
bottom of page
