തിരുവനന്തപുരം: എല്‍ഡിഎഫ് മന്ത്രിസഭയില്‍ 19 മന്ത്രിമാരുണ്ടാവുമെന്നും സിപിഎമ്മിന് 12ഉം സിപിഐയ്ക്ക് നാലുമാണ് ഉണ്ടാകുകയെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. ബാക്കി മൂന്ന് മന്ത്രിമാര്‍ കോണ്‍ഗ്രസ് എസ്, എന്‍സിപി, ജനതാദള്‍ എസ് എന്നീ പാര്‍ട്ടികള്‍ക്കും നല്‍കും. സ്പീക്കര്‍ സ്ഥാനം സിപിഎമ്മും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐയും ഏറ്റെടുക്കുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. ഇടതുമുന്നണി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനാവശ്യ ധൂര്‍ത്തും ചെലവും ഒഴിവാക്കാന്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളുടെ എണ്ണം 25 ആയി നിജപ്പെടുത്താനും ഇടതുമുന്നണി യോഗത്തില്‍ താരുമാനമായിട്ടുണ്ട്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ലളിതമാക്കും.